ഗീതു മോഹന്‍ദാസ് ചിത്രത്തില്‍ യഷിനൊപ്പം കരീന കപൂറും സായ് പല്ലവിയും ശ്രുതി ഹാസനുമെന്ന് റിപ്പോര്‍ട്ട്; നിര്‍മാതാക്കളുടെ പ്രതികരണം

കെജിഎഫ് സ്റ്റാര്‍ യഷിനെ നായകനാക്കി മലയാളികളുടെ പ്രിയതാരം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ടോക്‌സിക്: എ ഫെയറി ടേല്‍ ഫോര്‍ ഗ്രോണ്‍-അപ്‌സ്’. ചിത്രത്തിലെ മറ്റ് താരനിരയെക്കുറിച്ചുള്ള വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ സായ് പല്ലവി, കരീന കപൂര്‍, ശ്രുതി ഹാസന്‍ തുടങ്ങിയവരും യഷ് ചിത്രത്തിലുണ്ടാകും എന്നാണ് അഭ്യൂഹങ്ങള്‍. ഇത്തരം റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് നിര്‍മാതാക്കള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.

‘ടോക്‌സിക് എന്ന ചിത്രത്തിന്റെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് നിരവധി അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. സിനിമയോടുള്ള നിങ്ങളുടെ ആവേശത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. എന്നാല്‍ ഈ അവസരത്തില്‍, ഊഹാപോഹങ്ങള്‍ക്ക് ചെവികൊടുക്കാതിരിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ചിത്രത്തിന്റെ കാസ്റ്റിംഗ് പ്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കാന്‍ എല്ലാവരോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,’ നിര്‍മാതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.

കെജിഎഫ് 2-ന് ശേഷം യഷ് അഭിനയിക്കുന്ന ടോക്‌സിക്, മൂത്തോന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. കെവിഎന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2023ലാണ് ടോക്‌സിക്കിന്റെ പ്രഖ്യാപനം നടന്നത്. 2025 എപ്രില്‍ 10ന് ചിത്രം തിയറ്ററുകളിലെത്തും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top