ടിപി കേസ് പ്രതികള്‍ സുപ്രീം കോടതിയില്‍; ഇരട്ട ജീവപര്യന്തം സ്റ്റേ ചെയ്യണം

ടിപി കേസിലെ ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തം സ്റ്റേ ചെയ്യണമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 12 വര്‍ഷത്തിലധികമായി ജയിലിലാണെന്നും ശിക്ഷയില്‍ ഇളവ് വേണം എന്നുമാണ് ആവശ്യം.

ആദ്യ ആറു പ്രതികളായ അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവരുടെ ശിക്ഷ ഹൈക്കോടതി ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തിയതാണ്. ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമയുടെ ഹര്‍ജി പരിഗണിച്ചാണ് ശിക്ഷ ഉയര്‍ത്തിയത്. വിചാരണ കോടതി വെറുതേവിട്ട ശേഷം അപ്പീല്‍ പരിഗണിച്ച് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച ജ്യോതി ബാബുവും, കെകെ കൃഷ്ണനും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട് ഗൂഢാലോചന കുറ്റത്തിനാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്.

കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിന് സര്‍ക്കാര്‍ നീക്കം വിവാദമായിരുന്നു. ഇതേതുടര്‍ന്ന് ശിക്ഷായിളവ് അനുവദിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top