ടിപി കേസ് പ്രതികള്‍ക്ക് വധശിക്ഷയില്ല; ആറ് പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തി; പരോള്‍ നല്‍കരുതെന്നും ഹൈക്കോടതി

കൊച്ചി : ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് ഇരട്ട ജീവപര്യന്തമായി ശിക്ഷ ഉയര്‍ത്തി ഹൈക്കോടതി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളുടെ ശിക്ഷയാണ് ഉയര്‍ത്തിയത്. 20 വര്‍ഷം കഴിയാതെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കരുതെന്നും പരോള്‍ പോലും അനുവദിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ ഏറ്റവുമൊടുവില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കെ.കെ.കൃഷ്ണന്‍, ജ്യോതി ബാബു എന്നിവര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. പ്രതികളുടെ പിഴത്തുകയും ഉയര്‍ത്തിയിട്ടുണ്ട്. ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ശിക്ഷാവിധിച്ചത്.

വധശിക്ഷയില്ല എന്നത് മാത്രമാണ് പ്രതികള്‍ക്ക് ആശ്വാസം. രാഷ്ട്രീയ പിന്‍ബലത്തില്‍ പരോള്‍ അടക്കം നേടി കേസിലെ പ്രതികള്‍ പുറത്തിറങ്ങുന്നത് കോടതി തടഞ്ഞു. ഇത് തെറ്റായ സന്ദേശം നല്‍കുന്നതാണെന്ന് നേരത്തെ തന്നെ കോടതി നിരീക്ഷിച്ചിരുന്നു. കേസിലെ പ്രതികളായ എം.സി.അനൂപ്, കിര്‍മാണി മനോജ്,കൊടി സുനി, ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ.സിനോജ് എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം. നേരത്തെ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയായിരുന്നു വിധിച്ചിരുന്നത്. ഇതാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top