സിപിഎം ഭരിക്കുമ്പോള്‍ ടിപി കേസ് പ്രതികള്‍ ജയിലില്‍ കിടക്കില്ല; വാരിക്കോരി പരോള്‍

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് പിണറായി സര്‍ക്കാര്‍ നല്‍കിയത് സമാനതകളില്ലാത്ത പരിഗണന. ആവശ്യപ്പെട്ടപ്പോഴൊക്കം വാരിക്കോരി പരോളാണ് ഈ ക്രിമിനലുകള്‍ക്ക് അനുവദിച്ചത്. ജയിലില്‍ കഴിഞ്ഞതാകട്ടെ എല്ലാവിധ സൗകര്യങ്ങളോടു കൂടിയും. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ കേസിലെ പ്രതികള്‍ക്ക് നല്‍കിയ പരോളിന്റെ കണക്കുകള്‍ പുറത്തുവന്നു.

കേസിലെ പ്രതികളായ മൂന്നുപ്രതികള്‍ക്ക് മാത്രം ആയിരം ദിവത്തിലേറെ പരോള്‍ അനുവദിച്ചു. ആറുപ്രതികള്‍ക്ക് 500 ദിവസത്തിലധികം പരോള്‍ നല്‍കിയെന്നും മുഖ്യമന്ട്രി നിയമസഭയെ അറിയിച്ചു. രാമചന്ദ്രന് 1081, മനോജിന് 1068, സജിത്തിന് 1078 ദിവസം എന്നിവര്‍ക്കാണ് ആയിരത്തിലധികം ദിവസങ്ങലില്‍ പരോള്‍ ലഭിച്ചത്.

ടി.കെ. രജീഷിന് 940, മുഹമ്മദ് ഷാഫിക്ക് 656, കിര്‍മാണി മനോജിന് 851, എം.സി. അനൂപിന് 900, ഷിനോജിന് 925, റഫീഖിന് 752 ദിവസം എന്നിങ്ങനെയും പരോള്‍ ലഭിച്ചു. അതേസമയം, കൊടി സുനിക്കാണ് ഏരഅറവും കുറവ് ദിവസം പരോള്‍ ലഭിച്ചത്. സുനിക്ക് 60 ദിവസം മാത്രമാണ് പരോള്‍ അനുവദിച്ചത്.

എമര്‍ജന്‍സി ലീവ്, ഓര്‍ഡിനറി ലീവ്, കോവിഡ് സ്‌പെഷ്യല്‍ ലീവ് എന്നിങ്ങനെ മൂന്ന് വിഭാഗത്തിലാണ് പരോള്‍ അനുവദിച്ചത്. പ്രതിപക്ഷത്ത് നിന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പരോള്‍ സംബന്ധിച്ച് ചോദ്യം ഉന്നയിച്ചത്. തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിയായിരിക്കുന്ന സമയത്താണ് ടിപി കൊല്ലപ്പെടുന്നതും പ്രതികളെ അറസ്റ്റ് ചെയ്യുന്നതും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top