ടിപിയുടെ മകൻ അഭിനന്ദിൻ്റെ വിവാഹം ഇന്ന്; വടകര ഒരുങ്ങി

രാഷ്ട്രീയ കേരളത്തിൻ്റെ തീരാനോവായ ടിപി ചന്ദ്രശേഖരൻ്റെ മകൻ അഭിനന്ദിൻ്റെ വിവാഹം ഇന്ന്. കോഴിക്കോട് വടകരയിൽ രാവിലെ 11നാണ് ചടങ്ങുകൾ. അമ്മ കെകെ രമയുടെ പേരിലുള്ള ക്ഷണപത്രം മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും അടക്കം നേതാക്കൾക്ക് എത്തിച്ചിട്ടുണ്ട്.
2012 മെയ് നാലിനാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച ടിപി വധം നടന്നത്. ബോംബെറിഞ്ഞ ശേഷം പൊതുനിരത്തിൽ വച്ച് വെട്ടി കൊല്ലുകയായിരുന്നു. അറസ്റ്റിലായത് സിപിഎമ്മിൻ്റെ പ്രാദേശിക നേതാക്കൾ മുതൽ മുകളിലേക്ക് ഉള്ളവർ. അന്ന് 17 വയസ് മാത്രമായിരുന്നു അഭിനന്ദിന് പ്രായം.
കോഴിക്കോട് ചാത്തമംഗലത്ത് നിന്നുള്ള റിയ ഹരീന്ദ്രൻ ആണ് വധു. വടകരക്കടുത്ത് അത്താഫി ഓഡിറ്റോറിയത്തിൽ രാവിലെ 11നാണ് ചടങ്ങുകൾ തുടങ്ങുക. എത്തിച്ചേരാൻ കഴിയാത്തതിൻ്റെ ദുഃഖം അറിയിച്ച് ഉമാ തോമസ് എംഎൽഎ ഇന്നലെ വൈകിട്ടോടെ ഫെയ്സ്ബുക്കിൽ ഇട്ട പോസ്റ്റ് ശ്രദ്ധേയമായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here