കുഞ്ഞനന്തന്റെ ഭാര്യയുടെ ഹര്‍ജിയില്‍ സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതി അന്തരിച്ച പി.കെ.കുഞ്ഞനന്തന്റെ ഭാര്യ വി.പി.ശാന്ത ഫയൽ ചെയ്ത ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടീസ്. കുഞ്ഞനന്തൻ മരിച്ചെങ്കിലും പിഴയായ ഒരു ലക്ഷം രൂപ ഭാര്യ ശാന്ത നല്‍കണം എന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ശാന്ത സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ ശാന്തയെ ഹൈക്കോടതി കക്ഷി ചേര്‍ത്തിരുന്നു. കെ.സി.രാമചന്ദ്രൻ, ട്രൗസർ മനോജ് എന്നിവർ നൽകിയ ഹർജിയിലും സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാർ, കെ.കെ.രമ എന്നിവർ ഉൾപ്പടെയുള്ള എതിർ കക്ഷികൾക്കാണ് നോട്ടീസ് അയച്ചത്.

ടിപി വധക്കേസിൽ 13-ാം പ്രതിയായിരുന്ന പി.കെ. കുഞ്ഞനന്തന് വിചാരണക്കോടതി വിധിച്ചത് ജീവപര്യന്തം തടവ് ശിക്ഷയും ഒരുലക്ഷം രൂപ പിഴയുമാണ്. പിഴ അടക്കാത്ത സാഹചര്യത്തില്‍ രണ്ട് വർഷംകൂടി തടവുശിക്ഷ അനുഭവിക്കണമെന്നും ഉത്തരവിട്ടിരുന്നു. 2020-ലാണ് കുഞ്ഞനന്തൻ മരിച്ചത്. ഹർജികൾ ഓഗസ്റ്റ് 20-ന് സുപ്രീം കോടതി വീണ്ടും പരിഗണിച്ചേക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top