എല്‍ഡിഎഫില്‍ ഇപിക്ക് പിന്‍ഗാമി ടിപി രാമകൃഷ്ണന്‍; സിപിഎമ്മില്‍ ധാരണ
August 31, 2024 11:17 AM

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ഇപി ജയരാജന് പിന്‍ഗാമിയായി ടിപി രാമകൃഷ്ണന്‍ എത്തും. സിപിഎമ്മില്‍ ഇക്കാര്യത്തില്‍ ധാരണയായിട്ടുണ്ട്. ഇന്നലത്തെ സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തില്‍ ഇപിയെ നീക്കുന്നതില്‍ തീരുമാനമായിരുന്നു. ഇടതു മുന്നണിയില്‍ നിന്ന് തന്നെ ഇപിയെ നീക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതോടെയാണ് അനിവാര്യമായ സംഘടനാ നടപടി സ്വീകരിച്ചത്.
ഇപിക്ക് പകരം ചുമതല മുതിര്‍ന്ന നേതാവ് എകെ ബാലന് നല്‍കാനായിരുന്നു ആലോചന. എന്നാല്‍ ബാലന്‍ താല്‍പര്യമില്ലെന്ന് അറിയച്ചതോടെയാണ് ടിപി രാമകൃഷ്ണന്റെ പേരില്‍ തീരുമാനമായത്. സിപിഎം സംസ്ഥാന സമിതിയോഗത്തിന് ശേഷം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here