എസ്എംഎസ് വഴി തട്ടിപ്പോ; കടക്ക് പുറത്തെന്ന് ട്രായ്; മൊബൈലില്‍ ഇനി ലഭിക്കുക അംഗീകൃത ലിങ്കുകള്‍ മാത്രം

എസ്എംഎസ് വഴിയുള്ള തട്ടിപ്പ് തടയാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) രംഗത്തെത്തി. വൈറ്റ് ലിസ്റ്റ് ചെയ്ത യുആര്‍എല്‍, എപികെഎസ്, ഒടിടി ലിങ്കുകള്‍ മാത്രമേ എസ്എംഎസില്‍ അയക്കാവൂ എന്നാണ് സേവന ദാതാക്കള്‍ക്ക് ട്രായ് നല്‍കിയ നിര്‍ദേശം. ലിങ്കുകള്‍ വൈറ്റ് ലിസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ സന്ദേശങ്ങള്‍ കൈമാറില്ല. ഇത് ഒക്ടോബര്‍ ഒന്നിനകം നടപ്പാക്കും.

യുആര്‍എലുകള്‍ (യൂണിഫോം റിസോഴ്സ് ലോക്കേറ്റേഴ്സ്) അടങ്ങിയ സന്ദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് നിര്‍ദേശം. ട്രായ് നിര്‍ദേശം വന്നതോടെ 70,000-ലധികം ലിങ്കുകള്‍ വൈറ്റ്ലിസ്റ്റ് ചെയ്തുകൊണ്ട് 3,000ല്‍ അധികം അംഗീകൃത സെന്‍ഡര്‍മാര്‍ ഈ നിര്‍ദേശം പാലിച്ചു.

സുതാര്യവും സുരക്ഷിതവുമായ ആശയവിനിമയ സംവിധാനം, ഒപ്പം ദോഷകരമായ ലിങ്കുകള്‍ തടഞ്ഞ് ഉപഭോക്താവിന് സംരക്ഷണം നല്‍കുക. ഇതാണ് ട്രായ് ലക്ഷ്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top