തെക്കന്‍ തമിഴ്‌നാടില്‍ പ്രളയം തുടരുന്നു ; ട്രെയിനുകള്‍ റദ്ദാക്കി

ചെന്നൈ: തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളില്‍ പ്രളയം തുടരുന്നതിനാല്‍ പല ട്രെയിനുകളും പൂർണമായോ ഭാഗികമായോ റദ്ദാക്കി. ചില ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടിട്ടുണ്ട്. ചൊവ്വാഴ്ച പുറപ്പെടേണ്ട ചെന്നൈ എഗ്‌മോർ -ഗുരുവായൂർ എക്സ്പ്രസ് (16127) തിരുച്ചിറപ്പള്ളിക്കും ഗുരുവായൂരിനും ഇടയിൽ റദ്ദാക്കി. തിരുച്ചിറപ്പള്ളിയിൽ യാത്ര അവസാനിപ്പിക്കും.

ചൊവ്വാഴ്ചത്തെ നാഗർകോവിൽ-മുംബൈ സി.എസ്.ടി. എക്സ്പ്രസ് (16340) തിരുവനന്തപുരം, തൃശ്ശൂർ, കോയമ്പത്തൂർ, ഈറോഡ്, സേലം വഴി തിരിച്ചുവിടും.

തിങ്കളാഴ്ചത്തെ തിരുവനന്തപുരം സെൻട്രൽ -തിരുച്ചിറപ്പള്ളി എക്സ്പ്രസ് (22628) പൂർണമായി റദ്ദാക്കിയിരുന്നു. ഗുരുവായൂർ-ചെന്നൈ എഗ്മോർ (16128) നാഗർകോവിലിലും പാലക്കാട് -തിരുനെൽവേലി പാലരുവി എക്സ്‌പ്രസ് (16792) തെങ്കാശിയിലും യാത്ര അവസാനിപ്പിച്ചു.

മധുര-പുനലൂർ എക്സ്പ്രസ് (16729) നാഗർകോവിലിൽനിന്നും പുനലൂർ-മധുര എക്സ്പ്രസ് (16730) വാഞ്ചി മണിയാച്ചിയിൽനിന്നുമാണ് യാത്ര പുറപ്പെട്ടത്. കന്യാകുമാരി-പുനലൂർ എക്സ്പ്രസ് (06440) നാഗർകോവിലിൽനിന്നും തിരുച്ചെന്തൂർ-പാലക്കാട് എക്സ്പ്രസ് (16732) കോവിൽപ്പെട്ടിയിൽനിന്നും പുറപ്പെട്ടു. പാലക്കാട്-തിരുച്ചെന്തൂർ എക്സ്പ്രസും (16731) ചെന്നൈ എഗ്‌മോർ-കൊല്ലം അനന്തപുരി എക്സ്പ്രസും (20635) കോവിൽപ്പെട്ടിയിൽ യാത്ര അവസാനിപ്പിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top