ട്രെയിന്‍ തട്ടി മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം; അപകടം പാളം മുറിച്ച് കടക്കുന്നതിനിടെ
September 14, 2024 9:52 PM

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം മൂന്ന് സ്ത്രീകള്‍ ട്രെയിന്‍ തട്ടി മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ അലീന തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചല്‍ (30) എന്നിവരാണ് മരിച്ചത്. പ്ലാറ്റ്ഫോമിലേക്ക് കടക്കാന്‍ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം.
ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പെട്ടത്. കോയമ്പത്തൂര്‍- ഹിസാര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് മൂന്നുപേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
സ്റ്റോപ്പില്ലാത്തതിനാല്‍ ട്രെയിന്‍ അതിവേഗത്തിലായിരുന്നു. കണ്ണൂര്‍ ഭാഗത്ത് നിന്നുമാണ് ട്രെയിന്‍ എത്തിയത്. സ്ത്രീകള്‍ മൂന്നുപേരും പാളത്തിലായതിനാല്‍ രക്ഷപ്പെടാന്‍ കഴിഞ്ഞതുമില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here