കനത്ത മഴ ട്രെയിന്‍ സര്‍വീസുകളെ ബാധിക്കുന്നു; പത്തോളം ട്രെയിനുകല്‍ വൈകിയോടുന്നു; ആറ് മണിക്കൂര്‍ വരെ വൈകി ദീര്‍ഘദൂര സര്‍വീസുകള്‍

തിരുവനന്തപുരം : സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകള്‍ വൈകുന്നു. ശക്തമായ മഴയും മോശം കാലാവസ്ഥയുമാണ് സര്‍വീസുകള്‍ വൈകാന്‍ കാരണം. മഴ കാരണം വ്യപകമായി ട്രാക്കുകളില്‍ തടസം നേരിടുന്നുണ്ട്. തിരുവനന്തപുരം ഭാഗത്തേക്കുള്ള പത്തിലധികം ട്രെയിനുകളാണ് വൈകുന്നത്. ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, മലബാര്‍ എക്‌സ്പ്രസ്, ജയന്തി ജനത ഉള്‍പ്പടെയുള്ള ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ദീര്‍ഘദൂര സര്‍വീസുകള്‍ വൈകുന്നത് മടക്ക യാത്രയേയും ബാധിക്കാന്‍ സാധ്യതയുണ്ട്.

ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റും മലബാര്‍ എക്പ്രസും1 മണിക്കൂര്‍ 45 മിനിറ്റും വൈകിയാണ് ഓടുന്നത്. മംഗലാപുരത്ത് നിന്നുള്ള അന്ത്യോദയ എക്‌സ്പ്രസ് 50 മിനിറ്റും തിരുപ്പതി-കൊല്ലം ട്രെയിന്‍ 20 മിനിറ്റും മൈസൂരു-കൊച്ചുവേളി ട്രെയിന്‍ 50 മിനിറ്റും വൈകിയോടുന്നു. ഹംസഫര്‍ എക്‌സ്പ്രസ് 1. മണിക്കൂര്‍ 30 മിനിറ്റും ജയന്തി, ലോക്മാന്യ തിലക്- കൊച്ചുവേളി എക്‌സ്പ്രസുകള്‍ ആറ് മണിക്കൂറോളം വൈകിയാണ് ഓടുന്നത്.

ഐലന്‍ഡ് എക്‌സ്പ്രസ് ഒരു മണിക്കൂറും ഇന്റര്‍സിറ്റി എക്‌സ്പ്രസ് 25 മിനിറ്റും വഞ്ചിനാട് എക്‌സ്പ്രസ് അഞ്ച് മിനിറ്റും വൈകിയോടുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top