കുട്ടിയുടെ അച്ഛന്‍ ‘പള്ളിയിലച്ചന്‍’ അല്ലെന്ന് DNA ഫലം; മൊഴിയില്‍ ഉറച്ച് കന്യാസ്ത്രീ വിദ്യാര്‍ത്ഥി; ട്വിസ്റ്റോട് ട്വിസ്റ്റ്

തെലങ്കാനയില്‍ വിദ്യാര്‍ത്ഥിയായ കന്യാസ്ത്രീ പ്രസവിച്ച സംഭവത്തില്‍ അറസ്റ്റിലായ വൈദിക വിദ്യാര്‍ത്ഥി പിതൃത്വ നിര്‍ണ്ണയ പരിശോധനയില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രസവിച്ച ഉടനെ കുഞ്ഞ് മരിക്കാനിടയായ സംഭവത്തിലാണ് വൈദിക വിദ്യാര്‍ത്ഥി (ഡീക്കന്‍) അറസ്റ്റിലായത്. കത്തോലിക്ക സഭയിലെ കപ്പൂച്ചിയന്‍ സന്യാസ സമൂഹത്തില്‍പ്പെട്ട സെമിനാരി വിദ്യാര്‍ത്ഥിയായിരുന്നു ഇദ്ദേഹം. കന്യാസ്ത്രീയെ ഗര്‍ഭിണിയാക്കിയതെന്ന് കരുതുന്ന മറ്റൊരാളെ ഈ മാസം 22 ന് തെലങ്കാന പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിന് മിനിറ്റുകള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശരീരം ആരോ വലിച്ചെറിഞ്ഞതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് അന്വേഷണം ആരംഭിച്ചത്. എലുരുവിലെ സെന്റ് ജോസഫ് കോണ്‍വെന്റ് ഹോസ്റ്റലിലെ അന്തേവാസിയായ പതിനെട്ടുകാരിയായ കന്യാസ്ത്രി വിദ്യാര്‍ത്ഥി പ്രസവിച്ച സംഭവം അറിഞ്ഞത്. ഇവര്‍ക്കുണ്ടായ കുഞ്ഞിനെയാണ് വലിച്ചെറിഞ്ഞതെന്ന് പോലിസ് കണ്ടെത്തി.

കൂര്‍ണൂല്‍ സ്വദേശിയായ പെണ്‍കുട്ടി ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥിയാണ്. ഒപ്പം കന്യാസ്ത്രീയാവാനുള്ള പരിശീലനത്തിലുമായിരുന്നു. ജനിച്ച് മിനിറ്റുകള്‍ മാത്രം പ്രായമുള്ള ആണ്‍കുട്ടിയുടെ മൃതദേഹമാണ് തൊട്ടടുത്ത പുരയിടത്തില്‍ നിന്ന് കണ്ടെത്തിയത്. ഇക്കാര്യം മാധ്യമ സിന്‍ഡിക്കറ്റ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ALSO READ : കന്യാസ്ത്രീ മഠത്തിൽ പ്രസവിച്ച കുഞ്ഞിനെ എറിഞ്ഞു കൊന്നതായി കേസ്; വൈദിക വിദ്യാർത്ഥി പിടിയിലെന്നും റിപ്പോർട്ട്

പോലീസ് കസ്റ്റഡിയിലായ യുവതി ആദ്യം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കപ്പൂച്ചിയന്‍ സന്യാസ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ സെമിനാരി പഠനം പൂര്‍ത്തിയായി വൈദിക പട്ടം ലഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴായിരുന്നു അറസ്റ്റ്. ഡിഎന്‍എ പരിശോധനയിലാണ് ഇയാളുടെ നിരപരാധിത്വം തെളിയിക്കപ്പെട്ടതെന്ന് പ്രൊവിന്‍ഷ്യാള്‍ ഫാദര്‍ മരിയദാസ് വ്യക്തമാക്കി. പിതൃത്വ നിര്‍ണ്ണയ പരിശോധനയില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയെങ്കിലും വൈദിക വിദ്യര്‍ത്ഥി ഇപ്പോഴും ജയിലില്‍ തുടരുകയാണ്. തന്നെ വൈദികന്‍ പീഡിപ്പിച്ചിരുന്നുവെന്ന മൊഴിയില്‍ പെണ്‍കുട്ടി ഇപ്പോഴും ഉറച്ചു നില്‍ക്കയാണെന്ന് അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്ന വീട്ടുകാരുടെ ഭീഷണിക്ക് വഴങ്ങാത്തതാണ് ഇയാള്‍ക്കെതിരെ മൊഴി കൊടുക്കാന്‍ കാരണമെന്ന് ഫാദര്‍ മരിയദാസ് ചൂണ്ടിക്കാട്ടി.

യുവതിയില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ മറ്റൊരാളെ ഇവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു.
യഥാര്‍ത്ഥ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുമായി വിവാഹം നടത്താന്‍ വീട്ടുകാര്‍ ഒരുക്കമല്ല. അയാള്‍ മറ്റൊരു മതത്തില്‍ നിന്നു ആളാണ് എന്നതാണ് കാരണം. കുഞ്ഞിനെ എറിഞ്ഞു കൊന്നതിന്റെ പേരില്‍ യുവതിയും ജയിലില്‍ തുടരുകയാണ്. കോടതി വൈദിക വിദ്യാര്‍ത്ഥിയെ വെറുതെ വിട്ടാല്‍ അയാളെ സന്യാസ സമൂഹത്തിലേക്ക് തിരിച്ചെടുക്കുമെന്ന് ഫാദര്‍ മരിയ ദാസ് പറഞ്ഞു.

കന്യാസ്ത്രി മഠത്തില്‍ താമസിച്ച് പഠിക്കുകയായിരുന്ന യുവതി നവജാത ശിശുവിനെ കോണ്‍വെന്റ് കെട്ടിടത്തിന് മുകളില്‍ നിന്നും വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. തൊട്ടടുത്ത പറമ്പില്‍ മൃതദേഹം കണ്ടതായി മറ്റൊരു അപാര്‍ട്ട്‌മെന്റിലെ ജോലിക്കാരി വിവരം അറിയിച്ചാണ് പോലീസ് എത്തിയത്. എലുരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘവും വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് കുട്ടിയെ എറിഞ്ഞത് കോണ്‍വെന്റില്‍ നിന്നാണെന്ന് കണ്ടെത്തിയത്.

കോണ്‍വെന്റില്‍ കന്യാസ്ത്രീയാകാന്‍ പരിശീലനം നേടിയിരുന്ന പെണ്‍കുട്ടി 18 വയസ് തികയുന്നതിന് മുമ്പാണ് ഗര്‍ഭിണി ആയതെന്നും പോലീസ് കണ്ടെത്തി. പ്രസവം നടക്കുമ്പോള്‍ യുവതിക്ക് 18 വയസും ഒരു മാസവുമാണെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമായി. അതിനാല്‍ പോക്‌സോ വകുപ്പും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top