ചെറുപ്രായത്തില്‍ തന്നെ ബലാത്സംഗത്തിന് ഇരയായെന്ന് നവ്യ സിങ്; ‘മിസ് യൂണിവേഴ്‌സ് ഇന്ത്യ’ യില്‍ തിളങ്ങിയ ട്രാന്‍സ് യുവതി; വ്യത്യസ്ത ജീവിതകഥ
ബിഹാറുകാരി നവ്യ സിങ് തന്റെ നേട്ടങ്ങളിലേക്ക് നടന്നടുക്കുകയാണ്. നവ്യ സിങ്ങിനെ അറിയില്ലേ? മിസ് യൂണിവേഴ്‌സ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുന്ന ആദ്യ ട്രാന്‍സ് യുവതിയാണ് നവ്യ സിങ്. 11 ഫൈനലിസ്റ്റുകളില്‍ ഒരാള്‍ നവ്യയായിരുന്നു. നടി, ഡാന്‍സര്‍, മോഡല്‍, അഭിഭാഷക കൈവച്ച ഇടങ്ങളിലെല്ലാം വിജയിക്കാന്‍ കഴിഞ്ഞതാണ് നവ്യയുടെ നേട്ടം.
കുറഞ്ഞ സമയം കൊണ്ടാണ് വിനോദ-ഫാഷന്‍ മേഖലയിലെ പ്രമുഖയായി ഇവര്‍ മാറിയത്. മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയ നടി സുസ്മിത സെന്നാണ് തന്റെ പ്രചോദനമെന്നാണ് നവ്യ പറയുന്നത്. ബീഹാര്‍ കതിഹാറിലെ ഒരു യാഥാസ്ഥിതിക സിഖ് കൂട്ടുകുടുംബത്തില്‍ ജനിച്ച് പൊരുതിക്കയറിയാണ് ഇന്നു കാണുന്ന നവ്യ സിങ് ആയി മാറിയത്. ഒരു ജമീന്ദാര്‍ കുടുംബത്തിലായിരുന്നു ജനനം.
13-ാം വയസിലാണ് ലിംഗപരമായ പ്രശ്നങ്ങള്‍ നവ്യ നേരിട്ടു തുടങ്ങുന്നത്. സ്നേഹം ലഭിക്കേണ്ട ഘട്ടത്തില്‍ പരിഹാസമാണ് ലഭിച്ചത്. എല്ലാ തിരസ്കാരങ്ങളും താന്‍ സഹിച്ചെന്നാണ് ഒരു അഭിമുഖത്തില്‍ നവ്യ പറഞ്ഞത്. 14-ാം വയസില്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടു. ബലാത്സംഗത്തിന് ഇരയായി. വീട്ടില്‍ നിന്നും വിവേചനവും നേരിട്ടു. എവിടെ നിന്നോ ഒരു ശക്തി കിട്ടി. ധൈര്യത്തോടെ എല്ലാം നേരിട്ടു എന്നാണ് അവര്‍ വെളിപ്പെടുത്തിയത്. ഒടുവില്‍ 2011ല്‍ മുംബൈയില്‍ വച്ച് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായി.
2016ലെ ലാക്‌മെ ഫാഷൻ വീക്കിലാണ് മോഡലിംഗ് ആരംഭിച്ചത്. ഷോയിലെ ഒരേ ഒരു ട്രാന്‍സ് യുവതി ആയിരുന്നു. ബോംബെ ടൈംസ് ഫാഷൻ വീക്കിലും നവ്യ തിളങ്ങി.കളേഴ്സ് ഷോ കൃഷ്ണ നന്ദിനിയിലും അവര്‍ വേഷമിട്ടു. അനുരാധ എന്ന ഒരു ട്രാൻസ് യുവതിയായി പ്രൊഫസറുടെ റോളിലാണ് അഭിനയിച്ചത്.
ലൈഫ് ഓകെ ഷോ സാവധാന്‍ ഇന്ത്യയുടെയും ഭാഗമായി മാറി. മിസ് ട്രാൻസ്‌ക്വീൻ ഇന്ത്യയായി വര്‍ഷങ്ങളോളം ട്രാന്‍സ് യുവതി കമ്യൂണിറ്റിയുടെ അംബാസഡറുമായി. ട്രാൻസ് യുവതികളെക്കുറിച്ചുള്ള ഇന്ത്യയിലെ ആദ്യ ദേശീയ റിയാലിറ്റി ഷോയായ പ്രൊജക്റ്റ് ഏഞ്ചൽസിന്‍റെ അവതാരകയും നവ്യയായിരുന്നു. ഇന്ത്യയുടെ സൂപ്പർ മോഡൽ എന്ന നിലയിൽ 2021ല്‍ ദാദാസാഹിബ് ഫാൽക്കെ ഐക്കൺ അവാർഡും ലഭിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here