ചീഫ് സെക്രട്ടറിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശം ; 3 വര്‍ഷം ഒരു ജില്ലയില്‍ തിരഞ്ഞെടുപ്പ് ജോലി ചെയ്തവരെ മാറ്റണം
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ജോലികള്‍ ചെയ്യുന്ന ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ജില്ലക്ക് പുറത്ത് ജോലി ചെയ്യേണ്ടി വരും. ഒരു ജില്ലയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയവരെ മാറ്റണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ ചീഫ് സെക്രട്ടറിക്കു കത്തു നൽകി. 2024 ജൂൺ 30ന് 3 വർഷം പൂർത്തിയാകുന്നവരെ ജനുവരി 31നു മുൻപ് സ്ഥലം മാറ്റണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയത്.
ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ, കലക്ടറേറ്റിലെയും മറ്റും ജില്ലാ തല ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് സ്ഥലംമാറ്റം ബാധകമാണ്. സ്വന്തം ജില്ലയിലും ഇവര്‍ക്ക് നിയമനം നല്‍കില്ല.
തിരഞ്ഞെടുപ്പ് ജോലികൾക്കു മാത്രമായി നിയോഗിക്കുന്നവർക്ക് സ്ഥലംമാറ്റം ബാധകമല്ല. എന്നാൽ, ജോലിയുടെ ഭാഗമായി തിരഞ്ഞെടുപ്പ് ചുമതലകൾ വഹിക്കുന്നവര്‍ക്ക് സ്ഥലം മാറ്റം വരും.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശിക്ഷാനടപടികൾക്കു വിധേയരാവർക്കും ക്രിമിനൽ കേസിൽ പ്രതിയായവർക്കും 6 മാസത്തിനകം വിരമിക്കുന്നവർക്കും തിരഞ്ഞെടുപ്പ് ചുമതലകൾ നൽകരുതെന്നും നിർദേശിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here