ട്രാഫിക് നിയമം പാലിക്കുന്നവര്‍ക്ക് ‘നോണ്‍-വയലേഷന്‍ ബോണസ്’; കമ്പനികളുമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാർ
തിരുവനന്തപുരം: വാഹന ഇന്‍ഷുറന്‍സില്‍ ‘നോണ്‍-വയലേഷന്‍ ബോണസ്’ നല്‍കുന്ന കാര്യം ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച ചെയ്യാന്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. സംസ്ഥാനത്ത് എഐ ക്യാമറകൾ സ്ഥാപിച്ചതോടെ റോഡപകടങ്ങളും മരണങ്ങളും ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം.
റോഡപകടങ്ങൾ കുറഞ്ഞതിനാൽ ജീവൻ രക്ഷിക്കാനായതിന് പുറമേ, ഇൻഷുറൻസ് കമ്പനികൾക്ക് സാമ്പത്തികമായും വലിയ നേട്ടമുണ്ടായി. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നവർക്ക് ഇൻഷുറൻസ് പോളിസികളിൽ ഇളവും ആവർത്തിച്ച് നിയമങ്ങൾ ലംഘിക്കുന്നവർക്ക് പിഴയും നൽകുന്ന കാര്യം പരിഗണിക്കാൻ ഇൻഷുറൻസ് കമ്പനികളോട് സർക്കാർ ആവശ്യപ്പെടും.
ഇൻഷുറൻസ് പുതുക്കുമ്പോൾ എല്ലാ വർഷവും ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനും നിർദേശമുണ്ട്. അപകടം നടന്നയുടൻ നൽകുന്ന ഗോള്‍ഡന്‍ അവര്‍ ചികിത്സയുടെ ചെലവ് ഇൻഷുറൻസ് കമ്പനികളോട് അഭ്യർത്ഥിക്കുമെന്നും പൊതുജനങ്ങൾക്കും ആംബുലൻസ് ഡ്രൈവർമാർക്കും ഇക്കാര്യത്തിൽ പരിശീലനം സംഘടിപ്പിക്കാനും പാതയോരങ്ങളിൽ സൈൻബോർഡുകൾ സ്ഥാപിക്കാനും അഭ്യർത്ഥിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതിനായി സെപ്തംബർ മൂന്നാം വാരം ഇൻഷുറൻസ് കമ്പനി മേധാവികളുടെയും ഐആർഡിഎ ഉദ്യോഗസ്ഥരുടെയും യോഗം ചേരുമെന്ന് മന്ത്രി അറിയിച്ചു. എ.ഐ. ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം അത്യാഹിത വിഭാഗങ്ങളില്‍ റോഡ് അപകടത്തോടനുബന്ധിച്ചുള്ള രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത ആരോഗ്യവകുപ്പ് പ്രതിനിധികൾ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here