തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിച്ചു; സിൽക്യാര ദൗത്യം വിജയത്തിലേക്ക്

ഉത്തരാഖണ്ഡ്: പതിനേഴ് ദിവസത്തെ കാത്തിരിപ്പിനും പരിശ്രമത്തിനും ഒടുവിൽ ഉത്തരകാശി സിൽക്യാര ടണലിൽ അകപ്പെട്ട തൊഴിലാളികളെ പുറത്തെത്തിച്ചു തുടങ്ങി. 41 പേരാണ് ദിവസങ്ങളായി മരണം മുന്നിൽ കണ്ട് ടണലിൽ കഴിഞ്ഞത്. എൻ ഡി ആർ എഫ് സംഘം ആംബുലൻസിൽ അകത്തേക്ക് പോയാണ് തൊഴിലകളെ പുറത്തെത്തിക്കുന്നത്. വൈകുന്നേരത്തോടെ മുഴുവൻ പേരെയും പുറത്തെത്തിക്കാൻ കഴിയുമെന്നാണ് വിവരം.
യന്ത്രങ്ങൾ ഉപയോഗിച്ചുള്ള ഡ്രില്ലിംഗ് നിർത്തി ഇന്നലെയാണ് മാനുവൽ ഡ്രില്ലിംഗ് ആരംഭിച്ചത്. ജീവൻരക്ഷാ സംവിധാനങ്ങളും ഭക്ഷണവും മറ്റും കുടുങ്ങികിടക്കുന്നവർക്ക് നൽകുന്നുണ്ടായിരുന്നെങ്കിലും, മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. രക്ഷാദൗത്യം നടക്കുന്നതിനിടയിലും പലതവണ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here