പിൻവലിക്കാവുന്ന തുക ഒരു ലക്ഷമാക്കി; സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം. ദൈനംദിന ചിലവുകൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

മുൻകൂർ അനുമതി ഇല്ലാതെ പിൻവലിക്കാവുന്ന തുക ഒരു ലക്ഷമാക്കി കുറച്ചു. നേരത്തെ ഇത് 5 ലക്ഷമായിരുന്നു. ഈ വർഷം ഓഗസ്റ്റിലാണ് പിൻവലിക്കൽ തുകയുടെ പരിധി അഞ്ച് ലക്ഷമാക്കി കുറച്ചത്.

ഒരു ലക്ഷം വരെയുള്ള ബില്ലുകൾക്കുള്ള തുക ഉടൻ അനുവദിക്കും. അതിനു മുകളിൽ വരുന്ന ബില്ലുകൾക്ക് ടോക്കൺ ഏർപ്പെടുത്തി. ഒരു ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾക്ക് ഇലക്ട്രോണിക്ക് ടോക്കൺ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സർക്കാരിന്റെ മുൻഗണന അനുസരിച്ചായിരിക്കും ഒരു ലക്ഷത്തിനു മുകളിലുള്ള തുക നൽകുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top