ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി പുസ്തകമേളക്ക് രണ്ടു കോടി
തിരുവനന്തപുരം: നവംബർ ഒന്നു മുതൽ നിയമസഭയിൽ നടക്കുന്ന അന്തരാഷ്ട്ര പുസ്തകോൽസവത്തിന് രണ്ടു കോടി രൂപ അനുവദിച്ച് ധനവകുപ്പ് . ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി അധിക ഫണ്ടായാണ് രണ്ടു കോടി അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അഞ്ചു ലക്ഷം രൂപക്ക് മുകളിലുള്ള ബില്ല് മാറാൻ ധനവകുപ്പിന്റെ അനുമതി വേണം. അതുകൊണ്ടാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി തുക അനുവദിച്ചത്.
നവംബർ ഒന്നു മുതൽ ഏഴു വരെയാണ് പുസ്തകോൽസവം. സാമ്പത്തിക പ്രതിസന്ധി കാലത്ത് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി അധിക ഫണ്ടായാണ് രണ്ടു കോടി അനുവദിച്ചത്. പുസ്തകോത്സവവുമായി ബന്ധപ്പെട്ട് നിയമസഭയുടെ നാല് വശങ്ങളിലായി സ്റ്റാളുകൾ, സ്റ്റേജുകൾ, ഫുഡ് കോർട്ടുകൾ തുടങ്ങിയ പ്രവൃത്തികൾ ചെയ്യുന്നതിന് നിയമസഭ സെക്രട്ടറിയേറ്റ് സെപ്റ്റംബർ 16 ന് ടെണ്ടർ ക്ഷണിച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധി ഡൽഹി കേരള ഹൗസിലെ വിഐപി ക്യാന്റീനെയും ബാധിച്ചതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി വിഐപി ക്യാന്റീനിൽ കട്ടൻ ചായ മാത്രമാണ്. പാലു വാങ്ങാൻ പൈസ ഇല്ലെന്നാണ് ജീവനക്കാർ പറയുന്നത്. ഇത്തരം ഗുരുതരമായ സാമ്പത്തിക സ്ഥിതി നിൽക്കുമ്പോഴാണ് പുസ്തകമേളക്കായി രണ്ടു കോടി അനുവദിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here