മരംവീണ് കാര്‍ ഛിന്നഭിന്നമായി; ഒരുമരണം; ഓടിക്കൊണ്ടിരുന്ന ബസിനും സാരമായ തകരാര്‍

ഇടുക്കി അടിമാലി കോതമംഗലം റോഡില്‍ ഓടിക്കൊണ്ടിരുന്ന വാഹനങ്ങള്‍ക്ക് മുകളില്‍ മരം കടപുഴകി വീണു. കെഎസ്ആര്‍ടിസി ബസിനും കാറിനും മുകളിലാണ് മരം വീണത്. കാറില്‍ സഞ്ചരിച്ചിരുന്ന രാജകുമാരി സ്വദേശി ജോസഫാണ് മരിച്ചു. ഗര്‍ഭിണിയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പ്രദേശത്ത് രാവിലെ മുതല്‍ ശക്തമായ മഴയാണ് ലഭിച്ചിരുന്നത്. ആദ്യം ബസിനു മുകളിലാണ് മരം വീണത്. നാല്‍പ്പതോളം യാത്രക്കാരുണ്ടായിരുന്നെങ്കിലും മരത്തിന്റെ ചില്ലകളാണ് ബസിനു മുകളിലേക്ക് വീണത്. അതിനാല്‍ വലിയ അപകടം ഉണ്ടായില്ല. ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ എത്തി ഈ മരം മുറിച്ച് മാറ്റുന്ന ജോലികള്‍ നടക്കുന്നതിനിടെ സമീപത്തായി മറ്റൊരു കൂറ്റന്‍മരം ഓടുന്ന കാറിന് മുകളില്‍ വീഴുകയായിരുന്നു.

മരത്തിന്റെ അടിഭാഗമാണ് കാറിന് മുകളിലേക്ക് വീണത്. അതുകൊണ്ട് തന്നെ കാര്‍ പൂര്‍ണ്ണമായും തകര്‍ന്ന് യാത്രക്കാര്‍ കുരുങ്ങി. ഏറെ പണിപ്പെട്ടാണ് ഇവരെ പുറത്തെടുത്തത്. മരം പൂര്‍ണ്ണമായി മാറ്റിയ ശേഷം കാര്‍ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ കോതമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top