ഇന്ത്യയും കുലുങ്ങിയ ഭൂചലനത്തിൽ 95 മരണം; ടിബറ്റിൽ ഉണ്ടായത് കനത്ത ആൾനാശമെന്ന് ചൈനീസ് ഭരണകൂടം

നേപ്പാളിലും ടിബറ്റിലും അനുഭവപ്പെട്ട ഭൂചലനത്തിൽ 95 മരണം. ടിബറ്റിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നൂറിലേറെ ആളുകള്‍ക്ക് പരുക്കേറ്റതായും ടിബറ്റിലെ ചൈനീസ് ഭരണകൂടം സ്ഥിരീകരിച്ചു.

രാവിലെ ആറരയോടെയാണു 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ നേപ്പാളിലെ ലുബുച്ചെയ്ക്ക് 93 കിലോമീറ്റര്‍ വടക്ക് കിഴക്കാണ് ഭൂചലനത്തിന്‍ പ്രഭവകേന്ദ്രം. തൊട്ടുപിന്നാലെ രണ്ട് ഭൂകമ്പങ്ങൾ കൂടി ഈ മേഖലയിൽ ഉണ്ടായി. റിക്ടർ സ്‌കെയിലിൽ 4.7, 4.9 എന്നിനെയാണ് തീവ്രത രേഖപ്പെടുത്തിയത്.

ഇന്ത്യയിലും ഭൂകമ്പത്തെ തുടര്‍ന്ന് പ്രകമ്പനം അനുഭവപ്പെട്ടു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ബിഹാർ, അസം, പശ്ചിമ ബംഗാൾ എന്നീ സ്ഥാനങ്ങളിൽ ഭൂചലനം വലിയ ആശങ്ക സൃഷ്ടിച്ചു. നാശനഷ്ടങ്ങളോ ആളപായമോ ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top