ആദിവാസി യുവതിയെ ബലമായി മനുഷ്യവിസർജ്യം തീറ്റിച്ചു; 20കാരി ഇരയായത് ക്രൂര മർദ്ദനത്തിന്
ഒഡീഷയിൽ ആദിവാസി യുവതിക്ക് നേരെ ക്രൂര ആക്രമണം. ബലംഗീർ സ്വദേശിയായ 20കാരിയെ അയൽവാസിയായ അഭയ് ബാഗ് ജാതിപരമായ പരാമർശങ്ങൾ നടത്തി ആക്രമിക്കുകയായിരുന്നു. ഇയാൾ തന്നെ ബലമായി മനുഷ്യവിസർജ്യം കഴിപ്പിക്കുകയും ചെയ്തതായി യുവതി ബംഗോമുണ്ട പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
യുവതിയുടെ കൃഷിഭൂമിയിൽ ട്രാക്ടർ പ്രവർത്തിപ്പിച്ചതിനെ ചൊല്ലി മറ്റൊരു വിഭാഗത്തിൽപ്പെട്ട പ്രദേശവാസികളുമായി തർക്കമുണ്ടായിരുന്നു. ഇതിൻ്റെ പ്രതികാരമായിട്ടാണ് തന്നെ മർദ്ദിച്ചതെന്നും മനുഷ്യവിസർജ്യം കഴിപ്പിച്ചതെന്നും യുവതി പറഞ്ഞു.
സംഭവ ശേഷം പ്രതി ഒളിവിലാണെന്ന് കാന്തബൻജി സബ് ഡിവിഷണൽ പോലീസ് ഓഫീസർ ഗൗരംഗ് ചരൺ സാഹു അറിയിച്ചു. ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രദേശത്ത് ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ വൻപ്രതിഷേധമാണുണ്ടായത്. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും ഇരക്ക് നീതി ഉടൻ ഉറപ്പാക്കണമെന്നുമാണ് അവരുടെ ആവശ്യം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here