141 യാത്രക്കാരും സുരക്ഷിതർ; ലക്ഷ്യസ്ഥാനം എത്താതെ ട്രിച്ചിയിൽ വട്ടമിട്ട് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
October 11, 2024 8:21 PM

ട്രിച്ചി-ഷാർജ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് സാങ്കേതിക തകരാർ. വിമാനം അടിയന്തിരമായി തിരുച്ചിറപ്പള്ളിയിൽ (ട്രിച്ചി) തിരിച്ചിറക്കി. ഷാർജയിലേക്ക് പുറപ്പെട്ട എക്സ്ബി 613 നമ്പർ ബോയിംഗ് 737 വിമാനം തിരുച്ചിറപ്പള്ളിയിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്യുകയായിരുന്നു.
141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഷാർജലേക്ക് 5:40ന് പറന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരികെ എത്തുകയായിരുന്നു. ട്രിച്ചിയിൽ വട്ടമിട്ട് പറന്ന് ഇന്ധനം പൂർണമായും കളഞ്ഞ ശേഷമായിരുന്നു അടിയന്തിര ലാൻഡിംഗ്. റൺവേയിൽ അതീവ സുരക്ഷ ഒരുക്കിയതിന് ശേഷമായിരുന്നു വിമാനം തിരിച്ചിറക്കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here