മഹുവ മൊയ്ത്ര അടക്കമുള്ള നേതാക്കളെ പാണക്കാട് എത്തിച്ച് അന്‍വറിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; യുഡിഎഫിലെത്താന്‍ എല്ലാം അടവും

തൃണമൂല്‍ കോണ്‍ഗ്രസുമായി യുഡിഎഫ് പ്രവേശനം തേടി അലയുന്ന പിവി അന്‍വര്‍ അതിനായി എല്ലാ അടവും പയറ്റുന്നു. മുതിര്‍ന്ന തൃണമൂല്‍ ദേശീയ നേതാക്കളായ മഹുവ മൊയ്ത്രയേയും ഡെറിക് ഒബ്രിയാനേയും കേരളത്തില്‍ ഇറക്കിയാണ് അന്‍വറിന്റെ പുതിയ നീക്കം. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയാണ് നേതാക്കള്‍ക്കൊപ്പം അന്‍വര്‍ സന്ദര്‍ശിച്ചത്. തൃണമൂല്‍ നേതാക്കള്‍ സാദിഖലി തങ്ങളുമായി ചര്‍ച്ചകള്‍ നടത്തി.

സൗഹൃദ സന്ദര്‍ശനം എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് സാദിഖലി തങ്ങള്‍ നല്‍കിയ വിശദീകരണം. തൃണമൂല്‍ നേതാക്കള്‍ കേരളത്തില്‍ അവരുടെ പാര്‍ട്ടി പരിപാടിക്കായി വന്നതാണ്. മലപ്പുറത്തെത്തിയപ്പോള്‍ പാണക്കാട് എത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചു സന്ദര്‍ശനത്തിന് അനുവാദവും നല്‍കി. രാഷ്ട്രീയ പ്രധാന്യമുള്ള വിഷയങ്ങള്‍ സംസാരിച്ചിട്ടില്ലെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

27ന് യുഡിഎഫ് യോഗം ചേരാനിരിക്കെ തൃണമൂല്‍ നേതാക്കളുടെ സന്ദര്‍ശനം ഏറെ പ്രധാന്യമുളളതാണ്. മുന്നണി പ്രവേശനം നീട്ടികൊണ്ടു പോകാതിരിക്കാന്‍ ലീഗില്‍ നിന്നും മുന്നണിയില്‍ ഒരു സമ്മര്‍ദ്ദത്തിനാണ് അന്‍വറിന്റെ ശ്രമം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top