ബംഗാള്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂലിന് ആധിപത്യം; നാല് നിയമസഭാ സീറ്റിലും വിജയം
നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വ്യക്തമായ ആധിപത്യം. നാല് മണ്ഡലങ്ങളിൽ നാലും തൃണമൂൽ തൂത്തുവാരി. നിലവിലുള്ള ഒരു സീറ്റ് നിലനിർത്തിയ തൃണമൂൽ ബിജെപിയുടെ മൂന്ന് സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു. മണിക്തല, റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ എന്നീ സീറ്റുകളിലാണ് വിജയം. ഇതില്‍ മണിക്തല മാത്രമാണ് തൃണമൂല്‍ സിറ്റിങ് സീറ്റ്. മറ്റു മൂന്നു സീറ്റുകളും ബിജെപിയില്‍ നിന്നും പിടിച്ചെടുക്കുകയായിരുന്നു.
തൃണമൂല്‍ സിറ്റിങ് സീറ്റായ മണിക്തലയില്‍ എംഎല്‍എ ആയിരുന്ന സാധന്‍ പാണ്ഡെയുടെ മരണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ ഭാര്യ സുപ്തി പാണ്ഡെയെ ആണ് തൃണമൂല്‍ ഇവിടെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. മണിക്തലമണ്ഡലത്തിൽ സുപ്തി വിജയിച്ചു.
റായ്ഗഞ്ച് മണ്ഡലത്തിൽ തൃണമൂലിന്റെ കൃഷ്ണ കല്യാണി വിജയിച്ചു. 50077 ഭൂരിപക്ഷത്തിലാണ് ജയം. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്. ഇവിടുത്തെ സിറ്റിങ് എംഎല്‍എ ആയിരുന്ന കൃഷ്ണ കല്യാണി ബിജെപി വിട്ട് തൃണമൂലില്‍ ചേര്‍ന്ന് മത്സരിക്കുകയായിരുന്നു. മണ്ഡലത്തിൽ കോണ്‍ഗ്രസ് മൂന്നാമതാണ്.
ദക്ഷിണ രണഘട്ട് മണ്ഡലത്തിൽ തൃണമൂലിന്റെ മുകുത് മണി അധികാരി വിജയിച്ചു. 39048 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. ബിജെപിയുടെ സിറ്റിങ് എംഎല്‍എ ആയിരുന്ന മുകുത് മണി, പാർട്ടിയിൽ നിന്ന് രാജിവെച്ച് തൃണമൂലില്‍ ചേരുകയായിരുന്നു. ബാഗ്ദാ മണ്ഡലത്തിൽ തൃണമൂലിന്റെ മധുപര്‍ണ ഠാക്കൂര്‍ വിജയിച്ചു. 33455 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ തൃണമൂൽ സ്ഥാനാർഥിക്ക്. ബിജെപിയുടെ സിറ്റിങ് സീറ്റാണിത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here