മൂന്നംഗ കുടുംബം കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍; അരുംകൊല നടന്നത് വിവാഹ വാര്‍ഷിക ദിനത്തില്‍

തെക്കൻ ഡൽഹിയില്‍ ക്രൂരമായ കൊലപാതകം. ഡല്‍ഹി നെബ് സരായിൽ മൂന്നംഗ കുടുംബത്തെയാണ് കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടത്. രാജേഷ് (53), ഭാര്യ കോമൾ (47), 23കാരിയായ മകൾ കവിത എന്നിവരാണ് കൊല്ലപ്പെട്ടത്. എന്താണ് കൊലപാതകത്തിന്റെ കാരണം എന്ന് വ്യക്തമല്ല. അരുംകൊല ഡല്‍ഹിയെ ഞെട്ടിച്ചിട്ടുണ്ട്.

വീട്ടില്‍ ഉണ്ടായിരുന്ന മകന്‍ പ്രഭാത നടത്തത്തിന് ഇറങ്ങിയപ്പോഴാണ് കൊലപാതകം. തിരിച്ചു വന്നപ്പോഴാണ് മാതാപിതാക്കളെയും സഹോദരിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. മൂന്ന് പേര്‍ക്കും ആഴത്തിലുള്ള കുത്തുകള്‍ ഏറ്റിരുന്നു. മാതാപിതാക്കളുടെ വിവാഹവാര്‍ഷിക ദിനത്തിലാണ് കൊലപാതകം നടന്നത്.

പുലർച്ചെ അഞ്ച് മണിയോടെയാണ് മകൻ പതിവ് പ്രഭാത നടത്തത്തിനായി വീട്ടിൽ നിന്ന് ഇറങ്ങിയത്. വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മാതാപിതാക്കളുടെയും സഹോദരിയുടെയും മൃതദേഹം കണ്ടത്.

വീട്ടില്‍ നിന്നും ഒന്നും മോഷണം പോയിട്ടില്ലെന്നാണ് പോലീസ് അറിയിച്ചത്. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top