മോദിയേയും യോഗിയേയും പുകഴ്ത്തിയതിന് മുത്തലാഖ്; കേസെടുത്ത് യുപി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും പുകഴ്ത്തിയ ഭാര്യയെ മുത്തലാഖ് ചൊല്ലി യുവാവ്. ഉത്തര്‍പ്രദേശിലെ അയോധ്യ സ്വദേശിയായ അര്‍ഷാദ് എന്ന യുവാവാണ് ഭാര്യ മറിയത്തെ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയത്. ക്രൂരമായി മര്‍ദിച്ചതായും യുവതി ആരോപിച്ചു. ഭാര്യയുടെ പരാതിയില്‍ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തു.
ഭര്‍ത്താവിനൊപ്പം അയോധ്യ നഗരത്തിലെത്തിയപ്പോഴാണ് മറിയം പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും പുകഴ്ത്തി സംസാരിച്ചത്. അയോധ്യയിലെ നല്ല റോഡുകള്‍, സൗന്ദര്യവത്കരണം, വികസനം എന്നിവ കണ്ടപ്പോഴാണ് നേതാക്കളെ പുകഴ്ത്തി ഭര്‍ത്താവിനോട് സംസാരിച്ചത്. ഇതോടെ പ്രകോപിതനായ അര്‍ഷാദ് ഭാര്യയെ സ്വന്തം വീട്ടിലേക്ക് പറഞ്ഞ് അയച്ചു. ബന്ധുക്കള്‍ ഇടപെട്ട് വീണ്ടും ഭര്‍ത്താവിന്റെ അടുത്ത് എത്തിച്ചപ്പോഴാണ് മുത്തലാഖ് ചൊല്ലി ഒഴിവാക്കിയത്.
മുത്തലാഖിന് ശേഷം ക്രൂരമായി മര്‍ദിച്ചതായും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും സഹോദരി ഭര്‍ത്താവും ചേര്‍ന്ന് ക്രൂരമായാണ് മര്‍ദിച്ചത്. കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. പരാതിയില്‍ എട്ടുപേരെ പ്രതിയാക്കി പോലീസ് കേസെടുത്തിട്ടുണ്ട്. 2017 ഓഗസ്റ്റ് 22ന് മുത്തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രീം കേടതി വിധിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here