അടിവസ്ത്രങ്ങളില്‍ ഒളിപ്പിച്ച 478 ഗ്രാം സ്വര്‍ണം പിടികൂടി; രണ്ട് പേരും ദമാമില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളിലെ യാത്രക്കാര്‍; കേസെടുത്ത് കസ്റ്റംസ്

തിരുവനന്തപുരം: 33 ലക്ഷം രൂപയുടെ സ്വർണ്ണവുമായി രണ്ട് യാത്രക്കാരെ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടി. അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറകളുണ്ടാക്കി സ്വര്‍ണം കടത്താനാണ് ശ്രമിച്ചത്. സ്വര്‍ണ ബിസ്ക്കറ്റുകളും നാണയവുമായി 478 ഗ്രാം സ്വർണമാണ് കയ്യിലുണ്ടായിരുന്നത്. കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റാണ് പിടികൂടിയത്.
ദമാമില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളിലെ യാത്രക്കാരാണ് ഇരുവരും. കസ്റ്റംസ് പരിശോധനയ്ക്ക് എത്തിയശേഷം ലഗേജുകൾ പരിശോധിച്ചപ്പോൾ ഒന്നും കണ്ടെത്തിയിരുന്നില്ല. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറുടെ നേത്യത്വത്തിൽ നടത്തിയ ദേഹപരിശോധനയിലാണ് സ്വർണമുളളതായി മനസിലാക്കിയത്. വിശദമായ പരിശോധനയില്‍ അടിവസ്ത്രത്തിൽ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തി. ഇവർക്കെതിരെ കസ്റ്റംസ് കേസെടുത്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here