കോടിയേരിയുടെ ഭാര്യാ സഹോദരന്‍ ചീട്ട്കളി സംഘത്തില്‍; ട്രിവാൻഡ്രം ക്ലബ്ബിൽ പിടിയിലായവരില്‍ നിന്നും ആറ് ലക്ഷത്തോളം കണ്ടെടുത്തു; ഒന്‍പത് പേര്‍ അറസ്റ്റില്‍; ഉന്നതര്‍ക്ക് ഞെട്ടല്‍

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് എംഡിയും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ സഹോദരനുമായ എസ്.ആര്‍. വിനയകുമാര്‍ ചീട്ട്കളി സംഘത്തിനൊപ്പം പിടിയിലായി. ഇവരില്‍ നിന്നും ആറ് ലക്ഷത്തോളം രൂപ കണ്ടെടുത്തു.
പോലീസ് ആസ്ഥാനത്തിന് തൊട്ടരികെ ഉള്ള ട്രിവാൻഡ്രം ക്ലബ്ബിൽ നിന്നാണ് ഒൻപത് അംഗ സംഘം കുടുങ്ങിയത്. തിരുവനന്തപുരത്തിന് പുറമേ കോട്ടയം, വർക്കല തുടങ്ങി പല സ്ഥലങ്ങളിൽ നിന്ന് ചീട്ട്കളിക്കായി മാത്രം എത്തിയവരാണ് മറ്റു പ്രതികൾ.
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മ്യൂസിയം പോലീസ് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. വിനയകുമാറിന്റെ പേരിലെടുത്ത അഞ്ചാം നമ്പര്‍ കോട്ടേജിലാണ് ചീട്ട് കളി നടന്നത്. മുൻപും പലവട്ടം ഇതേ സംഘം ഇവിടെ ഒത്തുകൂടിയിരുന്നു എന്നാണ് വിവരം.
പിടിയിലായവരുടെ പേര് വിവരങ്ങൾ ഇങ്ങനെ:
കോട്ടയം സ്വദേശി മനോജ്, പന്തളം സ്വദേശി അഷറഫ്, കാഞ്ഞിരംകുളത്ത് നിന്നുള്ള സിബി ആന്റണി, കവടിയാറിൽ നിന്നുള്ള ജയകൃഷ്ണൻ, സീതാറാം, ചിറയിൻ കീഴ് സ്വദേശി വിനോദ്, ആറ്റിങ്ങൽ സ്വദേശി ശിഹാസ്, തിരുവനന്തപുരം കുന്നുകുഴിയിൽ നിന്നുള്ള അമൽ, വർക്കല സ്വദേശി ശങ്കർ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here