കുഴിനഖവിവാദം ക്ഷീണമായെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍; വിവാദം തണുപ്പിക്കാന്‍ അനുനയ നീക്കവുമായി ആരോഗ്യവകുപ്പ്; സംഘടനകളുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വീട്ടിലേക്ക് വിളിച്ച് വരുത്തി കലക്ടർ ജെറോമിക് ജോര്‍ജ് വിവാദത്തിലായതോടെ അനുനയനീക്കവുമായി ആരോഗ്യവകുപ്പ് രംഗത്ത്. വിവാദം റവന്യൂ-ആരോഗ്യവകുപ്പുകള്‍ക്ക് ക്ഷീണമായി എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വകുപ്പ് ഇടപെട്ടത്. ആരോഗ്യവകുപ്പ് സെക്രട്ടറി കളക്ടറുമായും ഡോക്ടർമാരുടെ സംഘടനയുമായും ഐഐഎസ് അസോസിയേഷനുമായും ചർച്ച നടത്തി.

വിവാദത്തിൽ തുടർനീക്കങ്ങളും പ്രതികരണങ്ങളും ഒഴിവാക്കാനാണ് അനുനയശ്രമം. കലക്ടറുടെ രോഗവിവരം പരസ്യപ്പെടുത്തിയതിനും വിവാദമുണ്ടാക്കിയതിനും ഡോക്ടർമാർക്കെതിരെ നടപടി വേണമെന്ന് ഐഎഎസ് അസോസിയേഷൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യവകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ജില്ലാ ആശുപത്രി ഒപിയില്‍ ഇരുനൂറ്റി അമ്പതിലേറെ പേര്‍ കാത്തുനില്‍ക്കുമ്പോഴായിരുന്നു കലക്ടറുടെ അധികാര ദുര്‍വിനിയോഗമെന്നാണ് കെജിഎംഒഎ ആക്ഷേപം. കലക്ടറുടെ പിഎ ജില്ലാ മെഡിക്കല്‍ ഓഫിസറെയാണ് വിളിച്ചത്. കുഴിനഖം പരിശോധിക്കാനായി അടിയന്തിരമായി കലക്ടറുടെ വസതിയിലേക്ക് ഒരു ഡോക്ടറെ അയക്കണമെന്നായിരുന്നു ആവശ്യം. ഡിഎംഒ ജില്ലാ ജനറല്‍ ആശുപത്രിയിലെ സൂപ്രണ്ടിനെ വിളിച്ചു. അസിസ്റ്റന്‍റ് സര്‍ജന്‍ ഉണ്ണികൃഷ്ണനെ സൂപ്രണ്ട് നിയോഗിച്ചു. ഇരുനൂറ്റി അമ്പതിലേറെ രോഗികള്‍ ഒപിയില്‍ കാത്തുനില്‍ക്കുകയാണെന്ന് ഡോക്ടര്‍ അറിയിച്ചെങ്കിലും ഡോക്ടര്‍ എത്തി. അരമണിക്കൂര്‍ കാത്തുനിന്നശേഷമാണ് പരിശോധനയ്ക്ക് കലക്ടര്‍ ക്യാബിനിലേക്ക് വിളിപ്പിച്ചത്. ഇത് അധികാര ദുര്‍വിനിയോഗമാണെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top