മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടു; ഇരുവരേയും രക്ഷപ്പെടുത്തി; അപകടം ശ്രീകാര്യത്ത് സ്വീവേജ് പൈപ്പിന്റെ ജോലിക്കിടെ
തിരുവനന്തപുരം: ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികള്‍ അകപ്പെട്ടു. രണ്ടുപേരെയും രക്ഷപ്പെടുത്തി. മൂന്ന് മണിക്കൂര്‍ പ്രയത്നത്തിനിടെയാണ് രക്ഷപ്പെടുത്തല്‍. സ്വീവേജ് പൈപ്പിടാനായി മണ്ണെടുക്കുന്ന ജോലിക്കിടെ രാവിലെ ഒമ്പതുമണിയോടെയാണ് അപകടം.
അയിരൂര്‍പ്പാറ സ്വദേശിയായ വിനയനെയാണ് ആദ്യം പരുക്കുകളോടെ രക്ഷപ്പെടുത്തിയത്. ഇയാളുടെ നില ഗുരുതരമാണ്. ബീഹാര്‍ സ്വദേശിയായ ദീപകിനെയാണ് പിന്നീട് രക്ഷപ്പെടുത്തിയത്. ദീപകിനെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നു. ഓക്സിജനും നല്‍കിയിരുന്നു. സ്ഥലം എംഎല്‍എയായ കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു.
രണ്ട് മാസമായി ഇവിടെ പണി നടക്കുകയാണ്. ഏഴ് പേര്‍ മണ്ണെടുത്തുകൊണ്ടിരിക്കെയാണ് അപകടം. പതിനഞ്ചടി താഴ്ചയില്‍ ജോലി തുടരുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളികളുടെ മേലേക്ക് പതിക്കുകയായിരുന്നു. നിലവിളി കേട്ടതോടെ സമീപവാസികള്‍ ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. മണ്ണിടിച്ചില്‍ തുടരുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here