ബാര്‍ ലൈസന്‍സിനുള്ള ട്രിവാൻഡ്രം ടെന്നീസ് ക്ലബിന്‍റെ ഹര്‍ജി തള്ളി; പാട്ടഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് കോടതി
ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാത്ത സര്‍ക്കാര്‍ നടപടിക്ക് എതിരെ ട്രിവാൻഡ്രം ടെന്നീസ് ക്ലബ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ക്ലബിന് വന്‍ തിരിച്ചടി നല്‍കി ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്നും ഹൈക്കോടതി വിധിച്ചു. പാട്ടഭൂമിയുടെ വാടക ഇനത്തിൽ 31.27 കോടി രൂപ കുടിശിക വരുത്തിയതിനെ തുടര്‍ന്നാണ് ലൈസന്‍സ് സര്‍ക്കാര്‍ പുതുക്കി നല്‍കാതിരുന്നത്. സര്‍ക്കാരിനെതിരെ തിരിഞ്ഞ ക്ലബിനാണ് അടിയേറ്റത്.
ഒരു കോടി രൂപ അടച്ച് ലൈസൻസ് പുതുക്കി നൽകാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് നേരത്തേ സ്റ്റേ ചെയ്തിരുന്നു. ഈ ഹർജിയും തീർപ്പാക്കിക്കൊണ്ടാണ് ഇന്നത്തെ ഉത്തരവ്.
1937ലാണ് ക്ലബ് തുടങ്ങിയത്. 1950ലാണ് 25 വർഷത്തേക്ക് നാല് ഏക്കർ 27 സെന്റ് ഭൂമി പാട്ടത്തിന് നൽകുന്നത്. രാജ്യത്തെ തന്നെ മികച്ച ടെന്നീസ് ക്ലബുകളിലൊന്നായാണ് ഇത് വളര്‍ന്നത്. 1975ൽ പാട്ടക്കരാർ 50 വർഷത്തേക്ക് കൂടി നീട്ടി.അടുത്ത ഓഗസ്റ്റില്‍ പാട്ടക്കാലാവധി തീരാനിരിക്കെയാണ് ഹൈക്കോടതിയുടെ തീരുമാനം വന്നിരിക്കുന്നത്
1995ൽ സർക്കാർ ഭൂമിയുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന ഭേദഗതി നിയമം അനുസരിച്ച് ഭൂമി വാടക പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചിരുന്നു. കുടിശിക ഉണ്ടാകുന്ന സാഹചര്യത്തിൽ ഭൂമി ഒഴിപ്പിക്കാനുള്ള വ്യവസ്ഥകളും ഇതിലുണ്ടായിരുന്നു. എന്നാൽ ഇതനുസരിച്ചുള്ള വാടക അടയ്ക്കാൻ ക്ലബ് തയാറായില്ല. തുടർന്ന് സര്‍ക്കാരും ക്ലബ് അധികൃതരുമായുള്ള നിയമയുദ്ധവും ആരംഭിച്ചിരുന്നു.
2014 മുതൽ 2016 വരെ 11 കോടിയിലധികം രൂപ ക്ലബ് കുടിശിക വരുത്തിയിരുന്നു. റവന്യൂ വകുപ്പിന്റെ നിർദേശ പ്രകാരം കുടിശികയുടെ 0.2 ശതമാനമായ രണ്ടു ലക്ഷത്തിലധികം രൂപ അടച്ചിരുന്നു. ഇതോടെ ബാര്‍ ലൈസന്‍സ് പുനസ്ഥാപിച്ചു. 2016 മുതലുള്ള 31,27,08,754 രൂപയുടെ പാട്ടക്കുടിശിക അടക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇത് ക്ലബ് അടച്ചില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here