വലിയതുറ കടല്‍പ്പാലം തകർന്നു; തിരതള്ളലില്‍ രണ്ടായി വേര്‍പ്പെട്ടു; കാലങ്ങളായി അറ്റകുറ്റപണികള്‍ നടത്താതെ സര്‍ക്കാര്‍

തിരുവനന്തപുരം: പതിറ്റാണ്ടുകള്‍ പഴക്കമുള്ള വലിയതുറ കടല്‍പ്പാലം തകര്‍ന്നു. അതിശക്തമായ തിരതള്ളലിനെ തുടര്‍ന്ന് പാലം രണ്ടായി വേര്‍പെടുകയായിരുന്നു. അപകടാവസ്ഥയെ തുടര്‍ന്ന് മൂന്ന് വര്‍ഷമായി പാലം അടച്ചിട്ടിരിക്കുകയായിരുന്നു. 2017ലെ ഓഖി ചുഴലിക്കാറ്റിലും 2021ലെ ടൗക്തേ ചുഴലിക്കാറ്റിലും പാലത്തിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്നാണ്‌ പ്രവേശനം വിലക്കിയത്. എന്നാല്‍ പാലം പുനര്‍ നിര്‍മ്മിക്കുകയോ പുതുക്കി പണിയുകയോ ചെയ്തിരുന്നില്ല.

1825 ലാണ് ഇവിടെ ആദ്യത്തെ ഉരുക്കുപാലം നിര്‍മിച്ചത്. 1947ല്‍ എം.വി.പണ്ഡിറ്റ് എന്ന കപ്പലിടിച്ച് പാലം തകര്‍ന്നു. അപകടത്തില്‍ നിരവധിപേർ മരിക്കുകയും വലിയ പ്രതിഷേധം ഉണ്ടാകുകയും ചെയ്തു. 1959ല്‍ പാലം പുനര്‍നിര്‍മ്മിച്ചതോടെ രാജ തുറെ കടൽപ്പാലം എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

രണ്ട് വര്‍ഷം മുമ്പ് പാലത്തിന്റെ കവാടം കടല്‍ക്ഷോഭത്തില്‍ വളഞ്ഞിരുന്നു. ഇത് പുനര്‍നിര്‍മ്മിക്കുമെന്ന് അന്നത്തെ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സ്ഥലം സന്ദര്‍ശിച്ച് വാക്ക് നല്‍കിയെങ്കിലും നടപടികള്‍ ഉണ്ടായില്ല.

Logo
X
Top