തട്ടിപ്പുകാരോട് ഇനി AI സംസാരിക്കും; പുതിയ ഫീച്ചറുമായി ട്രൂകോളർ
സ്പാം കോളുകളെ നേരിടാന്‍ പുതിയ എഐ ഫീച്ചറുമായി കോളർ ഐഡി ആപ്പ് ട്രൂകോളർ. ആപ്പിന്റെ സ്പാം-ബ്ലോക്കിംഗ് ഫീച്ചറില്‍ എഐ അടിസ്ഥാനമാക്കിയുള്ള കോൾ സ്ക്രീനിംഗ് അവതരിപ്പിക്കുകയാണ് ട്രൂകോളർ. സ്പാം ലിസ്റ്റിലെ കോളുകളുമായി സംസാരിക്കുന്ന എഐ ഫീച്ചർ, സംഭാഷണ വിവരങ്ങള്‍ ടെക്സ്റ്റ് രൂപത്തില്‍ ഉപയോക്താവിന് ലഭ്യമാക്കുകയും ചെയ്യും.
അസിസ്റ്റന്റ് സ്പീച്ച്-ടു-ടെക്‌സ്‌റ്റ് സാങ്കേതികവിദ്യയും നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗും ഉപയോഗിച്ചാണ് എഐ സ്പാം കോളുകളുമായി സംവദിക്കുക. തത്സമയ വിശദാംശങ്ങളും സംഭാഷണത്തിന്റെ ട്രാൻസ്‌ക്രിപ്ഷനും ഉപയോക്താവിന്റെ സ്‌ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്യും. ട്രൂകോളറിന്റെ സ്‌മാർട്ട് അൽഗോരിതം ഉപയോഗിച്ചാണ് കോളുകള്‍ക്ക് എഐ ഉത്തരം നല്‍കുക.
തിരഞ്ഞെടുത്ത രാജ്യങ്ങളിൽ 2022 സെപ്റ്റംബറിൽ ആദ്യമായി അവതരിപ്പിച്ച ഫീച്ചർ 10 മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയിലെത്തുന്നത്. ഹിന്ദിയും മറ്റ് പ്രാദേശിക ഭാഷകളും ഉള്‍പ്പടെ 100-ലധികം ഭാഷകളില്‍ ഫീച്ചർ കസ്റ്റമെെസ് ചെയ്യാനും സൗകര്യമുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here