ട്രംപിനെ വെടിവച്ചയാൾ മോശം ഷൂട്ടറോ? പ്രകടനം പോരായെന്ന പേരിൽ സ്കൂൾ ടീമിൽ നിന്ന് പുറത്തായ മാത്യു ക്രൂക്കസിന്‍റെ വേരുകൾ തേടി എഫ്ബിഐ

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ വെടിയുതിർത്തത് തോമസ് മാത്യു ക്രൂക്കസ് എന്ന ഇരുപതുകാരനാണെന്ന വിവരങ്ങൾ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ (എഫ്ബിഐ) പുറത്തുവിട്ടിരുന്നു. ഞായറാഴ്ച പെൻസിൽവാലിയെയിലെ ബട്‌ലർ എന്ന് സ്ഥലത്ത് തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപിന് വെടിയേറ്റത്. ട്രംപ് പ്രസംഗിച്ചുകൊണ്ടിരുന്ന വേദിയിൽ നിന്ന് 140 മീറ്റർ അകലെയുള്ള കെട്ടിടത്തിന് മുകളിൽ നിന്നാണ് തോമസ് വെടിയുതിർത്തത്.

പെൻസിൽവാനിയയിലെ ബെഥേൽ പാർക്ക് സ്വദേശിയാണ് തോമസ് മാത്യു ക്രൂക്കസ്. ഹൈസ്കൂൾ കാലത്ത് തോമസ് റൈഫിൾ ടീമിൽ ചേരാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ മോശം ഷൂട്ടറായതിനാൽ ടീമിൽ ഇടം നേടാനായില്ലെന്ന് സഹപാഠികളിലൊരാൾ പറഞ്ഞു. ക്രൂക്സ് നന്നായി പരിശ്രമിച്ചു. പക്ഷേ അതൊരു മോശം ഷോട്ടായിരുന്നു. അതിനാൽ, ടീമിൽ ഇടം കിട്ടിയില്ലെന്ന് സഹപാഠി വ്യക്തമാക്കി.

ക്രൂക്സ് പഠിക്കാൻ മിടുക്കനും ശാന്തസ്വഭാവക്കാരനുമായിരുന്ന വിദ്യാർഥിയെന്നാണ് സഹപാഠികൾ പറയുന്നത്. കണക്കിൽ മിടുക്കനായ വിദ്യാർഥിയായിരുന്നു. നിരവധി സമ്മാനങ്ങളും ക്രൂക്സ് വാരിക്കൂട്ടിയിട്ടുണ്ടെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തോമസ് മാത്യു ക്രൂക്‌സ് ക്ലെയർട്ടൺ സ്‌പോർട്‌സ്‌മെൻസ് ക്ലബ്ബ് എന്ന പ്രാദേശിക ഷൂട്ടിംഗ് ക്ലബ്ബിലെ അംഗമായിരുന്നുവെന്ന് എഫ്ബിഐ കണ്ടെത്തിയിട്ടുണ്ട്.

ട്രംപിനെ ക്രൂക്സ് വെടിവയ്ക്കാനുണ്ടായ കാരണം കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മുൻപൊരു അക്രമസംഭവങ്ങളിലും ക്രൂക്സിന്റെ പേര് ഉൾപ്പെട്ടിട്ടില്ല. മാത്രമല്ല, ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയുടെ അനുഭാവിയുമാണ്. സംഭവത്തിൽ വിശദമായ അന്വേഷണത്തിലേക്ക് യുഎസ് രഹസ്യാന്വേഷണ വിഭാഗവും എഫ്ബിഐയും കടന്നിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top