ഇസ്രയേലിൽ സംഭവിച്ചതിൻ്റെ യഥാർത്ഥ്യം പുറത്ത്; ഇറാന് മറുപടി ആണവയുദ്ധത്തിലൂടെ… !!


ചൊവ്വാഴ്ച ഇസ്രയേലിനുനേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ശേഷം രാജ്യത്തുള്ള ഇന്ത്യക്കാർ ഭയത്തിൽ. കഴിഞ്ഞ ദിവസം അവർ രാജ്യത്തെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിരവധി ഇന്ത്യക്കാർ ഇറാനിയൻ മിസൈലുകളെ ഇസ്രായേൽ തടഞ്ഞു നിർത്തുന്നതിൻ്റെ വീഡിയോകളും പങ്കിട്ടു. ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ ഉറപ്പിച്ച് പറയുമ്പോൾ ഉണ്ടാകാൻ പോകുന്ന ഭവിഷ്യത്തുകളെപ്പറ്റിയും അവർ ചൂണ്ടിക്കാട്ടി.

സാഹചര്യം ദിവസം ചെല്ലുന്തോറും ഭയാനകമായി കൊണ്ടിരിക്കുകയാണ് എന്നാണ് കൊൽക്കത്ത സ്വദേശി നിലബ്ജ റോയ്‌ ചൗധരി പറയുന്നത്. ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലെ ബാർ-ഇലാൻ സർവകലാശാലയിലെ വൈദ്യശാസ്ത്ര വിദ്യാർത്ഥിയാണ് നിലബ്ജ. കുറച്ച് ദിവസം മുമ്പ് ഒരു സുഹൃത്തിൻ്റെ വീട്ടിൽ നിന്ന് 100 മീറ്റർ അകലെ ഒരു ബോംബ് പതിച്ചു. ഹമാസിനെതിരായ യുദ്ധത്തിൽ നിലനിന്നിരുന്നതിനേക്കാൾ സുരക്ഷാ ഭീഷണിയാണ് ഇപ്പോഴുള്ളതെന്നും നിലബ്ജ വ്യക്തമാക്കി.

ALSO READ: കരയാക്രമണത്തിൽ കാലിടറുന്ന ഇസ്രയേൽ!! ‘അഡെയ്‌സെയിൽ പിൻമാറ്റം’; തെക്കൻ ലെബനനിൽ ആൾനാശം

ഇതുപോലൊരു വെല്ലുവിളി മുമ്പ് കണ്ടിട്ടില്ലെന്ന് തെലുങ്കാന സ്വദേശി ടെൽ അവീവിലെ കെട്ടിടങ്ങളിൽ മിസൈൽ പതിക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് പറഞ്ഞു. ഇന്ത്യക്കാരുൾപ്പെടെ നിരവധി പൗരന്മാരോട് അടുത്തുള്ള സുരക്ഷാ ഷെൽട്ടറുകളിലേക്ക് മാറാൻ ഇസ്രയേൽ അധികൃതർ ഉത്തരവിട്ടിട്ടുണ്ടെന്ന് മറ്റൊരു തെലങ്കാന സ്വദേശി പിടിഐയോട് പറഞ്ഞു.

Also Read: ഇറാനെ നേരിടാന്‍ എബ്രഹാം ലിങ്കൺ പുറപ്പെട്ടു; യുദ്ധം നിർത്തിയത് അമേരിക്കയുടെയും ഇസ്രയേലിൻ്റെയും താക്കീത് ഭയന്നോ?

ഇറാൻ്റെ വ്യോമാക്രമണത്തിൽ സംഭവിച്ചത് എന്തെന്ന് ഇസ്രയേൽ മാധ്യമപ്രവർത്തകനായ യെഷ്‌നയ റോസ്‌മോനും വെളിപ്പെടുത്തിയിരുന്നു. പ്രാദേശിക സമയം ഏഴരയോടെ ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) വക്താവ് ഡാനിയൽ ഹഗാരിയും ഹോം ഫ്രണ്ട് കമാൻഡും ഇറാനിൽ നിന്ന് മിസൈലുകൾ വിക്ഷേപിച്ചതായി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഐഡിഎഫ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകളെ തടയുന്നത് വരെ അവരവരുടെ വീടിനുളളിൽ കഴിയാനും നിർദ്ദേശിച്ചു.

Also Read: ഇറാൻ ഇൻ്റലിജൻസ് മേധാവി മൊസാദ് എജൻ്റ്; കള്ളൻമാർ കപ്പലിൽ തന്നെയെന്ന് വെളിപ്പെടുത്തി മുൻ പ്രസിഡൻ്റ്

ഇറാനിൽ നിന്ന് 181 ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിനെ ലക്ഷ്യമാക്കി അയച്ചു. അവയെ രാജ്യത്തിൻ്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ തകർത്തു. ജെറിക്കോ നഗരത്തിൽ ജോലി ചെയ്തിരുന്ന ഗാസയിൽ നിന്നുള്ള ഒരു പലസ്തീൻ സ്വദേശി കൊല്ലപ്പെട്ടു. രാജ്യത്തിൻ്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ആക്രമണത്തെ തടഞ്ഞതും ജനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറിയതും വലിയ ദുരന്തങ്ങൾ ഒഴിവാക്കി. ടെൽ അവീവിന് സമീപമുള്ള തെക്കൻ ജാഫയിൽ ഉണ്ടായ വെടിവയ്പ്പിൽ ഏഴ് പേർ മരിച്ചു. ലൈറ്റ് റെയിൽ സ്റ്റേഷനിൽ രണ്ട് രണ്ട് പലസ്തീൻ തോക്കുധാരികളാണ് ആക്രമണം നടത്തിയത്.

Also Read: ഇറാൻ ചാരൻ ആ വിവരം കൈമാറി; ഹിസ്ബുള്ള തലവനെ ഇസ്രയേൽ വധിച്ചതിങ്ങനെ

ഹമാസും ഇറാനും സംയുക്തമായി നടത്തിയ ആക്രമണം രാജ്യത്തെ ഞെട്ടിച്ചെന്നും ഇസ്രയേൽ മാധ്യമ പ്രവർത്തകൻ പറഞ്ഞു. ഈ ആക്രമണത്തിന് ഉടൻ തിരിച്ചടിയുണ്ടാവും എന്നുറപ്പാണ്. ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ഉൾപ്പെടെ ആക്രമിക്കാൻ ഇത് ഇസ്രായേലിന് പ്രേരണ നൽകുന്നതാണ്. അതിന് നിയമസാധുത നൽകുന്നതാണ് ഇറാൻ്റെ ആക്രമണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അത്തരം ഒരു ആക്രമണം നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് യെഷ്‌നയ റോസ്‌മോൻ പറഞ്ഞു.

Also Read: ഹിസ്ബുള്ളയുടെ നേതൃനിരയൊന്നാകെ ഇസ്രയേൽ തുടച്ചുനീക്കി; 10 ലധികം കമാൻഡർമാരെ കൊന്നൊടുക്കി


ഇസ്രയേൽ വിമാനത്താവളങ്ങളിലും വ്യോമസേനാ താവളങ്ങളിലും ഇറാൻ്റെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയായിരുന്നു മിസൈൽ ആക്രമണം. ടെല്‍ അവീവിലും ജെറുസലേമിലുമാണ് ഇറാൻ ശക്തമായ വ്യോമാക്രമണം അഴിച്ചുവിട്ടത്. നൂറു കണക്കിന് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് നടത്തിയ തിരിച്ചടി ഇസ്രയേൽ സ്ഥിരീകരിച്ചിരുന്നു. ഇറാന് വലിയ തെറ്റ് സംഭവിച്ചുവെന്നും മറുപടി നല്‍കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചിന്‍ നെതന്യാഹു പ്രതികരിച്ചിരുന്നു. പിന്നാലെ നേതന്യാഹുവിന് പിന്തുണയുമായി അമേരിക്കയും എത്തിയിരുന്നു.

Also Read: ‘ഇറാൻ ആക്രമണത്തിൽ ജീവനും കൊണ്ടോടുന്ന നെതന്യാഹുവിൻ്റെ വീഡിയോ’; യഥാർത്ഥത്തിൽ സംഭവിച്ചത്…

നേരിട്ട് യുദ്ധത്തിൽ ഇടപെടുമെന്നാണ് ഇറാന് യുഎസ് നൽകിയ താക്കീത്. ഇസ്രയേലിന് നേരെയുള്ള ആക്രമണം താൽകാലികമായി നിർത്തിവച്ചതായി ഇറാൻ പ്രഖ്യാപിച്ചു. ഇനിയൊരു പ്രകോപനം ഉണ്ടാകുന്നതുവരെ തിരിച്ചടിയുണ്ടാകില്ലെന്ന് വിദേശകാര്യമന്ത്രി സയ്യീദ് അബ്ബാസ് അരാഗ്ച്ചി പറഞ്ഞത്. ഇസ്രയേല്‍ അക്രമണം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കും എന്നാണ് ഇപ്പോള്‍ ഇറാന്‍റെ നിലപാട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top