ഹിറ്റ് മേക്കര്‍ ടി.എസ്. സുരേഷ് ബാബുവിന്റെ ‘ഡിഎന്‍എ’ നാളെ തിയറ്ററുകളിലേക്ക്; ആക്ഷന്‍ ത്രില്ലറില്‍ അണിനിരക്കുന്നത് വമ്പന്‍ താരനിര

വന്‍ മുതല്‍ മുടക്കില്‍, മലയാളത്തിലെ വലിയൊരു സംഘം അഭിനേതാക്കളെ അണിനിരത്തി ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിഎന്‍എ. കോട്ടയം കുഞ്ഞച്ചന്‍, കിഴക്കന്‍ പത്രോസ്, പ്രായിക്കര പാപ്പാന്‍, കന്യാകുമാരി എക്‌സ്പ്രസ്സ്, ഉപ്പുകണ്ടം ബ്രദേഴ്‌സ്, മാന്യന്മാര്‍, സ്റ്റാന്‍ലിന്‍ ശിവദാസ്, പാളയം തുടങ്ങിയ സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകന്‍ ടി.എസ്. സുരേഷ് ബാബു നീണ്ട ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൂടിയാണ് ഡിഎന്‍എ. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുന്നതാണ്.

യുവ നടന്‍ അഷ്‌കര്‍ സൗദാന്‍ നായകനാകുന്ന ചിത്രം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി.അബ്ദുള്‍ നാസറാണ് നിര്‍മ്മിക്കുന്നത്. എ.കെ. സന്തോഷിന്റെ തിരക്കഥയില്‍ പൂര്‍ണ്ണമായും, ഇന്‍വസ്റ്റിഗേറ്റീവ്- ആക്ഷന്‍-മൂഡില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ മികച്ച സാങ്കേതിക പ്രവര്‍ത്തകരും അണിനിരക്കുന്നുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ പ്രധാന ആകര്‍ഷകമാണെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ആരണ്യകം, നഖക്ഷതങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന സലീമയും നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുകയാണ് ഈ സിനിമയിലൂടെ.

റായ് ലക്ഷ്മി, റിയാസ് ഖാന്‍, ബാബു ആന്റണി, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, ഇര്‍ഷാദ്, രവീന്ദ്രന്‍, ഹന്നാ റെജി കോശി, ഇനിയ, ഗൗരിനന്ദ, സ്വാസിക, സീത, ശിവാനി, സജ്‌നാ (ബിഗ് ബോസ്), അഞ്ജലി അമീര്‍, ഇടവേള ബാബു, സുധീര്‍ (ഡ്രാക്കുള ഫെയിം), കോട്ടയം നസീര്‍, പത്മരാജ് രതീഷ്, സെന്തില്‍ കൃഷ്ണ, കൈലാഷ്, കുഞ്ചന്‍, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോണ്‍ കൈപ്പള്ളില്‍, രഞ്ജു ചാലക്കുടി, രാഹുല്‍, രവി വെങ്കിട്ടരാമന്‍, ശിവന്‍ ശ്രീനിവാസന്‍ തുടങ്ങിയ വന്‍ താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top