അധ്യാപകൻ്റെ അടിയേറ്റ് കമ്മലുകൾ മുഖത്ത് തുളച്ചുകയറി, ഒൻപതു വയസുകാരി വെന്റിലേറ്ററിൽ
ട്യൂഷൻ അധ്യാപകന്റെ അടിയേറ്റ ഒൻപതു വയസുകാരി ഗുരുതരാവസ്ഥയിൽ. കുട്ടിയുടെ ചെകിട്ടത്ത് രണ്ടു പ്രാവശ്യമാണ് അധ്യാപകൻ ആഞ്ഞടിച്ചത്. അടിയുടെ ആഘാതത്തിൽ കുട്ടിയുടെ തലയ്ക്ക് മാരകമായി ക്ഷതമേൽക്കുകയായിരുന്നു. വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. മുംബൈയ്ക്ക് അടുത്തുള്ള നല്ലസോപാറ നഗരത്തിലാണ് സംഭവം നടന്നത്.
ക്ലാസിൽ കുട്ടി കുസൃതി കാട്ടിയതിനെ തുടർന്നാണ് 20കാരനായ അധ്യാപകൻ രത്നസിംഗ് കുട്ടിയെ കവിളത്ത് അടിച്ചതെന്ന് പോലീസ് പറഞ്ഞു. അടിയിൽ കുട്ടിയുടെ കമ്മലുകൾ കവിളത്ത് തുളച്ചുകയറി. അത്രത്തോളം ശക്തിയിലാണ് കുട്ടിയെ അടിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഒക്ടോബർ അഞ്ചിനാണ് കുട്ടിയെ അധ്യാപകൻ അടിക്കുന്നത്. ഒരാഴ്ച മുൻപാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒൻപതു ദിവസമായി കുട്ടി വെന്റിലേറ്ററിലാണ്.
കുട്ടിയുടെ ചെവിയുടെ ഭാഗത്തായാണ് അടി കിട്ടിയത്. ഇതിനുപിന്നാലെ കേൾവി കുറവ് ഉണ്ടായി. പിന്നീടാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയത്. ആദ്യം ചികിത്സ തേടിയ ചെറിയ ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസം കുട്ടിയെ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ ട്യൂഷൻ അധ്യാപകനെതിരെ കേസ് എടുത്തിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here