ടര്‍ബോ ജോസ് ഇനി സോണില്‍ ലിവില്‍ മാസ് കാട്ടും; മമ്മൂട്ടിയുടെ ‘ടര്‍ബോ’ ഒടിടി റിലീസ് ഈ മാസം

ഏറെ നാളിന് ശേഷം മമ്മൂട്ടി മാസ് അവതരാത്തിലെത്തിയ ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ. തിയറ്ററുകളെ ആവേശം കൊള്ളിച്ച ചിത്രം ജൂലൈ 12ന് ഒടിടിയില്‍ റിലീസ് ചെയ്യുമെന്നതാണ് പുതിയ വാര്‍ത്ത. സോണി ലിവ് ആണ് ടര്‍ബോയുടെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ ചിത്രം നിര്‍മിച്ച മമ്മൂട്ടി കമ്പനി ഇതേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

ഇക്കഴിഞ്ഞ മെയ് 23നാണ് ടര്‍ബോ തിയറ്ററുകളില്‍ എത്തിയത്. മലയാളത്തില്‍ മാത്രമേ ചിത്രത്തിന് തിയറ്റര്‍ റിലീസ് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയൊരുക്കിയ ചിത്രം അഞ്ച് ഭാഷകളിലായാകും ഒടിടി റിലീസ് എന്നാണ് സൂചന. മറ്റ് മലയാളം സിനിമകളുടെ ഒടിടി റിലീസ് പോലെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം കാണാം.

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തിനു ശേഷം തിയറ്ററില്‍ എത്തിയ മമ്മൂട്ടി ചിത്രമാണ് ടര്‍ബോ. ആഗോളതലത്തില്‍ 71 കോടിയാണ് ചിത്രം നേടിയത്. മമ്മൂട്ടിക്കു പുറമെ കന്നഡ താരം രാജ് ബി.ഷെട്ടി, തെലുങ്ക് താരം സുനില്‍, ബിന്ദു പണിക്കര്‍, അഞ്ജന ജയപ്രകാശ്, ശബരീഷ് എന്നീ താരങ്ങളും ചിത്രത്തില്‍ വേഷമിട്ടു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിച്ച അഞ്ചാമത്തെ സിനിമയാണ് ടര്‍ബോ. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം 3.48 കോടി രൂപ ചിത്രം നേടിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here