‘ടര്‍ബോ’ മുതല്‍ ‘ഗുരുവായൂരമ്പല നടയില്‍’ വരെ; ജൂലൈയിലെ ഒടിടി റിലീസുകള്‍

ഫഹദ് ഫാസിലിന്റെ ആവേശം, പ്രണവ് മോഹന്‍ലാലിന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം, ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് തുടങ്ങിയ മലയാളത്തിലെ വിഷു സിനിമകളുടെ ബാക്ക്-ടു-ബാക്ക് ഒടിടി റിലീസുകളായിരുന്നു മെയ്, ജൂണ്‍ മാസങ്ങളില്‍ കണ്ടത്. ജൂലൈ മാസവും ഒടിടി റിലീസ് കാത്തിരിക്കുന്ന പ്രേക്ഷകരെ നിരാശരാക്കില്ലെന്നാണ് മനസിലാക്കുന്നത്. പൃഥ്വിരാജ് സുകുമാരന്റെ ഗുരുവായൂരമ്പല നടയില്‍, മമ്മൂട്ടിയുടെ ടര്‍ബോ തുടങ്ങിയ സൂപ്പര്‍ഹിറ്റുകളും നിവിന്‍ പോളി, സുരാജ് വെഞ്ഞാറമൂട്, ആസിഫ് അലി എന്നിവരുടെ ചിത്രങ്ങളും ജൂലൈയില്‍ ഒടിടി റിലീസിനൊരുങ്ങുന്നു.

ഗുരുവായൂരമ്പല നടയില്‍ ജൂലൈയില്‍ ഒടിടി റിലീസ് ഉണ്ടാകുമെങ്കിലും പ്ലാറ്റ്‌ഫോം ഏതാണെന്നോ റിലീസ് ഡേറ്റ് എന്നാണെന്നോ പുറത്തുവിട്ടിട്ടില്ല. ടര്‍ബോയും ജൂലയൈില്‍ ഒടിടിയില്‍ എത്തും. എന്നാല്‍ ഏത് ഒടിടി പ്ലാറ്റ്‌ഫോം ആണ് ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് എന്ന് വെളിപ്പെടുത്തിയിട്ടില്ല.

നിവിന്‍ പോളി നായകനായ മലയാളി ഫ്രം ഇന്ത്യ ജൂലൈ രണ്ടാം വാരം സോണിലിവിലൂടെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് വിവരം. ബിജു മേനോന്‍, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത തലവന്‍ എത്തുന്നതും സോണിലിവിലൂടെയാണ്. എന്നാല്‍ റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല.

സുരാജ് വെഞ്ഞാറമൂട്, കനികുസൃതി, ഗ്രേസ് ആന്റണി, ശ്വേത മേനോന്‍, ആല്‍ഫി പഞ്ഞിക്കാരന്‍, നിരഞ്ജന അനൂപ് എന്നിവര്‍ അഭിനയിക്കുന്ന നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് ആണ് റിലീസിനെത്തുന്ന മറ്റൊരു ചിത്രം. ജൂലൈയില്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സറ്റാര്‍ ആണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here