മമ്മൂട്ടിയുടെ ‘ടര്‍ബോ’യ്ക്ക് മികച്ച പ്രതികരണങ്ങള്‍; ജോസേട്ടായി മാസ് എന്ന് പ്രേക്ഷകര്‍; ഇതാകും മമ്മൂട്ടിയുടെ ആദ്യ നൂറുകോടിയെന്ന് പ്രവചനം

മമ്മൂട്ടി ചിത്രം ടര്‍ബോ ഇന്ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. ഒന്നിനു പുറകെ ഒന്നായി ഹിറ്റുകള്‍ സമ്മാനിക്കുന്ന മമ്മൂട്ടിയുടെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവലാണ് ടര്‍ബോ എന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. ചിത്രം ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തു മുന്നേറുമെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകര്‍. വൈശാഖ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഡ്രാമയില്‍ കന്നഡ താരം രാജ് ബി.ഷെട്ടി, തെലുങ്ക് താരം സുനില്‍ എന്നിവര്‍ക്കു പുറമെ ബിന്ദു പണിക്കര്‍, അഞ്ജന ജയപ്രകാശ്, ശബരീഷ് എന്നീ താരങ്ങളും അഭിനയിക്കുന്നു.

ആദ്യ ഷോകള്‍ക്ക് ശേഷം ചിത്രത്തിലെ മമ്മൂട്ടിയുടെ ജോസേട്ടായി എന്ന കഥാപാത്രത്തിന് വലിയ കയ്യടികളാണ് ലഭിക്കുന്നത്. ഹിറ്റ് മേക്കര്‍ വൈശാഖ് തന്റെ മുന്‍കാല സിനിമകള്‍ക്ക് സമാനമായി മലയാളത്തിന് മറ്റൊരു ശക്തമായ എന്റര്‍ടെയ്നര്‍ സമ്മാനിച്ചിരിക്കുന്നതായി ചിലര്‍ അഭിപ്രായപ്പെട്ടു. മമ്മൂട്ടിയുടെ മാസിന് അതിരുകളില്ല എന്ന് ഒരു വിഭാഗം പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. എല്ലാ മാസ് മസാല ചേരുവകളും ഉള്ള ഉഗ്രന്‍ സിനിമ എന്നാണ് ചിലര്‍ കുറിച്ചിരിക്കുന്നത്. ക്രിസ്റ്റോ സേവ്യറിന്റെ പശ്ചാത്തല സംഗീതം സിനിമയെ വേറെ ലെവലാക്കിയെന്നുള്ള കമന്റുകളും രാജ് ബി.ഷെട്ടിയുടെ വില്ലന്‍ കഥാപാത്രം സിനിമയ്ക്ക് കൂടുതല്‍ എനര്‍ജി നല്‍കിയെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടര്‍ബോ. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം 3.48 കോടി രൂപ ചിത്രം നേടി കഴിഞ്ഞുവെന്നാണ് സൂചന. ടർബോ മമ്മൂട്ടിയുടെ ആദ്യ നൂറുകോടി ചിത്രമാകുമെന്നാണ് വിലയിരുത്തൽ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here