അങ്കാറയിൽ സ്ഫോടനത്തിൽ നിരവധി മരണം; ഭീകരാക്രമണമെന്ന് തുർക്കി; വെടിവയ്പ്പ് തുടരുന്നു

തുർക്കിയിലെ അങ്കാറക്കടുത്തുള്ള ടർക്കിഷ് എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസിൻ്റെ (ടിഎഐ) ആസ്ഥാനത്തിന് പുറത്ത് വൻ സ്‌ഫോടനം. അങ്കാറയിൽ നിന്ന് 40 കിലോമീറ്റർ വടക്കുള്ള ചെറിയ പട്ടണമായ കഹ്‌റാമൻകാസാനിലാണ് സ്‌ഫോടനം ഉണ്ടായത്. പൊട്ടിത്തെറിയിൽ നിരവധിപ്പേർ മരണപ്പെട്ടതായും ഒട്ടനവധിപ്പേർക്ക് പരുക്കേറ്റതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഭീകരാക്രമണമാണ് നടന്നതെന്ന് തുർക്കി ആഭ്യന്തര മന്ത്രി സ്ഥിരീകരിച്ചു. ‘തുർക്കിഷ് എയ്‌റോസ്‌പേസ് ഇൻഡസ്‌ട്രീസിന് നേരെ ഒരു ഭീകരാക്രമണം നടന്നു. നിർഭാഗ്യവശാൽ ആക്രമണത്തില്‍ രക്തസാക്ഷികള്‍ ഉണ്ടാവുകയും അനവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു’- എന്നാണ് ആഭ്യന്തരമന്ത്രി അലി യെർലികായ എക്‌സിൽ കുറിച്ചത്. നിരവധിപ്പേർ ബന്ധികളാക്കപ്പെട്ടുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ഭീകരാക്രമണത്തിൽ മൂന്ന് സാധാരണക്കാർ കൊല്ലപ്പെടുകയും പതിനാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായിട്ടാണ് പുറത്തു വരുന്ന പ്രാഥമിക വിവരങ്ങൾ. ആക്രമണം നടത്തിയ രണ്ട് ഭീകരരും കൊല്ലപ്പെട്ടതായിട്ടാണ് വിവരം. പ്രദേശത്ത് ഇപ്പോഴും വെടിവയ്പ്പ് തുടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ. സ്ഫോടനത്തിൻ്റെയും തുടർന്നുള്ള വെടിവയ്പ്പിൻ്റെയും കൃത്യമായ കാരണം വ്യക്തമല്ല. ചില മാധ്യമങ്ങൾ ഇത് ചാവേർ ആക്രമണമാകാമെന്നാണ് പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top