സനാതന ധര്‍മ്മത്തിന്നെതിരെ തിരിഞ്ഞു; പ്രകാശ് രാജിനെതിരെ വധഭീഷണിയുമായി യുട്യൂബ് ചാനല്‍; കേസെടുത്ത് പോലീസ്
ബെംഗളുരു : സനാതന ധർമത്തെക്കുറിച്ച് നടൻ പ്രകാശ് രാജ് നടത്തിയ പരാമർശത്തിനെതിരെ വധഭീഷണിയുമായി യൂട്യൂബ് ചാനൽ. ടിവി വിക്രമ എന്ന ചാനലിലൂടെ വീഡിയോ പങ്കുവെച്ചാണ് വധഭീഷണി. ചാനലിനെതിരെ നടന്റെ പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ സനാതന ധർമത്തിനെതിരെ നടത്തിയ പരാമർശത്തിലാണ് പ്രകാശ് രാജ് പ്രതികരിച്ചത്. സനാതന ധർമ്മത്തിനും ഹിന്ദുത്വത്തിനും വേണ്ടി വാദിക്കുന്നവർ ഹിന്ദുമതത്തിന്റെ യഥാർത്ഥ പ്രതിനിധികൾ അല്ല. അവർ അവസരവാദികളും രാഷ്ട്രീയ ആവിശ്യങ്ങൾക്കായി മുതലെടുക്കുന്നവരും ആണെന്ന് പ്രകാശ് രാജ് പറഞ്ഞിരുന്നു. ഈ പരാമർശത്തോടെയാണ് നാടന് നേരെ വ്യാപക സൈബർ ആക്രമണം ഉണ്ടായത്.
ജീവനും കുടുംബത്തിനും ഭീഷണി ഉയർത്തുന്ന പരാമർശങ്ങളാണ് യൂട്യൂബ് ചാനലിലൂടെ നടത്തിയതെന്ന് നടന്റെ പരാതിയിൽ പറയുന്നു. ഐപിസി സെക്ഷൻ 506, 504, 505 പ്രകാരമാണ് പോലീസ് യൂട്യൂബ് ചാനലിനെതിരെ കേസ് എടുത്തിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here