വിജയ്‌യുടെ പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ് അംഗീകാരം; ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയമെന്ന് പ്രഖ്യാപനം

തമിഴ് സൂപ്പര്‍ താരം വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം. രജിസ്‌ട്രേഷന്‍ അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകാമെന്ന് കമ്മിഷന്‍ ടിവികെയെ ഔദ്യോഗികമായി അറിയിച്ചു. പാര്‍ട്ടിയുടെ ആദ്യ സമ്മേളനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്മിഷന്റെ അംഗീകാരവും ലഭിച്ചിരിക്കുന്നത്. ടിവികെ തന്നെയാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.

എല്ലാവരേയും ഒരുപോലെ കാണുന്ന ഒരു രാഷ്ട്രീയമാണ് ലക്ഷ്യമെന്ന് നടന്‍ വിജയ് വ്യക്തമാക്കി. ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങള്‍ താന്‍ ഇല്ലാതാക്കുമെന്നും നടന്‍ ആവര്‍ത്തിച്ചു. ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയാണെന്നും പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം ഈ മാസം 23ന് നടത്തുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

പാര്‍ട്ടി പതാകയും പുറത്തിറക്കിയിരുന്നു. ചുവപ്പും മഞ്ഞയുമാണ് പതാകയുടെ നിറം. വാകപ്പൂവിന് ഇരുവശത്തായി രണ്ട് ആനകള്‍ നില്‍ക്കുന്ന ചിഹ്നവും പതാകയിലുണ്ട്. 2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകമെന്ന പാര്‍ട്ടി പ്രഖ്യാപിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top