മെഡിക്കല്‍ കോളജ് ജീവനക്കാരിക്കെതിരെ ക്രൂരമര്‍ദനം; കയ്യേറ്റം തടയുന്നതിനിടെ ഇടിവളകൊണ്ട് മുഖത്ത് ഇടിച്ചു; പൂവാര്‍ സ്വദേശി കസ്റ്റഡിയില്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ജീവനക്കാരിക്കെതിരെ ക്രൂര മര്‍ദനം. എംആര്‍ഐ സ്കാനിംഗ് വിഭാഗത്തിലെ താത്കാലിക ജീവനക്കാരിയായ ജയകുമാരിക്കാണ് മര്‍ദനമേറ്റത്. പൂവാര്‍ സ്വദേശി അനില്‍ ആണ് ആക്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

സ്കാനിംഗിനുള്ള തീയതി നല്‍കാന്‍ വൈകി എന്നാരോപിച്ച് അനില്‍ ജയകുമാരിയെ ആക്രമിക്കുകയായിരുന്നു. അക്രമണം തടയാന്‍ ശ്രമിച്ച ജയകുമാരിയുടെ മുഖത്ത് ഇടിവളകൊണ്ട് ഇടിക്കുകയായിരുന്നു. മുഖത്തെ എല്ലുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് ഇവരെ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top