യൂറോ,കോപ്പ ഫൈനലുകള്‍ ബിഗ് സ്‌ക്രീനില്‍; ഫുട്‌ബോള്‍ പ്രേമികളെ സ്വാഗതം ചെയ്ത് തിരുവനന്തപുരം നഗരസഭ

ഫുട്‌ബോള്‍ പ്രേമികള്‍ക്കായി തിരുവനന്തപുരം നഗരസഭയുടെ സര്‍പ്രൈസ്. യൂറോ കപ്പ്, കോപ്പ ആമേരിക്ക ടൂര്‍ണമെന്റുകളുടെ ഫൈനലുകള്‍ ബിഗ് സ്‌ക്രീനില്‍ പ്രദർശിപ്പിക്കുമെന്ന് നഗരസഭ അറിയിച്ചു. കിഴക്കെകോട്ട കാല്‍നടയാത്രക്കാര്‍ക്കുള്ള മേല്‍പാലത്തിലെ എല്‍ഇഡി സ്‌ക്രീനിലാണ് ഫൈനല്‍ പ്രദര്‍ശിപ്പിക്കുക. ജൂലൈ 15നാണ് ഇരു ടൂര്‍ണമെന്റുകളുടേയും ഫൈനല്‍ മത്സരം നടക്കുന്നത്. 15ന് പുലര്‍ച്ചെ 12.30ന് യൂറോ കപ്പ് ഫൈനല്‍ നടക്കുന്നത്. രാവിലെ 5.30ന് കോപ്പ അമേരിക്കയുടെ ഫൈനലും നടക്കും.

ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഒത്തുകൂടി മത്സരം കാണാനുള്ള അവസരമാണ് നഗരസഭ ഒരുക്കുന്നത്. കോപ്പ അമേരിക്ക മത്സരങ്ങളുടെ സംപ്രേക്ഷണം ഇന്ത്യയിലെ ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ ആരാധകര്‍ക്ക് അവേശത്തിവലാണ്. പ്രമുഖ ടീമുകളെല്ലാം സെമിയിലെത്തിയ സാഹചര്യത്തില്‍ ഫൈനലിന് വലിയ ആവേശം ഉറപ്പാണ്.

നാളെ പുലര്‍ച്ചെ 12.30ന് നടക്കുന്ന യൂറോ കപ്പിലെ ആദ്യ സെമിയില്‍ വമ്പന്‍മാരായ സ്‌പെയിനും ഫ്രാന്‍സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. രണ്ടാം സെമിയില്‍ ഇംഗ്ലണ്ടും നെതര്‍ലന്റസുമാണ് ഏറ്റുമുട്ടുന്നത്. കോപ്പയിലെ ആദ്യ സെമിയില്‍ നാളെ പുലര്‍ച്ചെ 5.30ന് അര്‍ജന്റീന കാനഡയെ നേരിടും. രണ്ടാം സെമിയില്‍ കൊളംമ്പിയ യുറുഗ്വായെ നേരിടും. എല്ലാവരും വമ്പന്‍ ടീമുകളായിതിനാല്‍ ഫൈനല്‍ പോരാട്ടം കടുക്കുമെന്നുറപ്പാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top