റാങ്കിങ്ങില്‍ രാജ്യത്ത് ആറാം സ്ഥാനം; മികവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ്
എയിംസ് അടക്കം വലിയ ആശുപത്രികളുള്ള പട്ടികയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജും ഇടംപിടിച്ചിരിക്കുന്നത്. കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഉള്‍പ്പെട്ട പട്ടികയില്‍ തുടര്‍ച്ചായി രണ്ടാം തവണയാണ് മെഡിക്കല്‍ കോളജും ദന്തല്‍ കോളജും മികവ് കാട്ടിയിരിക്കുന്നത്. അതേസമയം രാജ്യത്തെ മുഴുവൻ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പട്ടികയെടുത്താൽ തിരുവന്തപുരത്തിൻ്റെ സ്ഥാനം 42 ആണ്. ദന്തല്‍ ആശുപത്രികളുടെ പട്ടികയില്‍ ദന്തല്‍ കോളേജിന് 21 ആണ് സ്ഥാനം.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ എണ്ണമെടുത്താല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് രാജ്യത്ത് തന്നെ ആറാമതാണ്. ദന്തല്‍ കോളേജുകളുടെ പട്ടികയില്‍ ദന്തല്‍ കോളജിന് അഞ്ചാമത് എത്താനുമായി. പട്ടികയില്‍ ഉള്‍പ്പെട്ട കേരളത്തിലെ ഏക മെഡിക്കല്‍ കോളജും ദന്തല്‍ കോളജും തിരുവനന്തപുരത്തേത് ആണ്.
രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ മേഖലയിലെ ന്യൂറോ കാത്ത് ലാബ് ഉള്‍പ്പെട്ട 14.3 കോടിയുടെ സമഗ്ര സ്‌ട്രോക്ക് സെന്റര്‍ തിരുവനന്തപുരത്താണ് യാഥാര്‍ത്ഥ്യമായത്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി ആരംഭിച്ചു. ലിനാക്, ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി യൂണിറ്റ്, ബേണ്‍സ് ഐസിയു എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്ത് മെഡിക്കല്‍ കോളജുകളില്‍ ആദ്യമായി ന്യൂറോ ഇന്റര്‍വെന്‍ഷന്‍ ആരംഭിച്ചതും ഇവിടെയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here