കൈക്കൂലി വാങ്ങിയ ഇഡി ഉദ്യോഗസ്ഥൻ പിടിയിൽ, കേസൊതുക്കാൻ 20 ലക്ഷം വാങ്ങിയ വ്യക്തിയെ സിബിഐ പിടിച്ചു
വ്യവസായിയിൽ നിന്ന് 20 ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടയിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു. അസിസ്റ്റൻ്റ് ഡയറക്ടർ റാങ്കിലുള്ള സന്ദീപ് സിംഗ് യാദവാണ് ഡൽഹിയിൽ പിടിയിലായത്.
കഴിഞ്ഞ മാസം ഇഡി മുംബൈയിൽ നടത്തിയ റെയ്ഡിൽ ചില ബിസിനസുകാരെ ചോദ്യം ചെയ്തിരുന്നു. അവരെ സന്ദീപ് സിംഗ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. പണം തന്നില്ലെങ്കിൽ കേസിൽ കുടുക്കുമെന്നായിരുന്നു ഭീഷണി. സിബിഐയുടെ അഴിമതി വിരുദ്ധ സ്ക്വാഡ് ഒരുക്കിയ കെണിയിൽ ഇയാൾ വീഴുകയായിരുന്നു. ഉദ്യോഗസ്ഥൻ്റെ അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കാൻ ഇഡി ഉദ്യോഗസ്ഥർ തയ്യാറായില്ല.
ഈ വർഷം ആദ്യം തമിഴ്നാട്ടിലെ മധുരയിൽ വെച്ച് ഇഡി ഉദ്യോഗസ്ഥനായ അങ്കിത് തിവാരിയെ 20 ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടയിൽ തമിഴ്നാട് ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ വിംഗ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ രാജസ്ഥാനിലെ അഴിമതി വിരുദ്ധ ബ്യൂറോ ഇഡി ഉദ്യോഗസ്ഥനായ നേവൽ കിഷോർ മീണ കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിലായിരുന്നു. മണിപ്പൂരിലെ വ്യവസായിയിൽ നിന്ന് കൈക്കൂലി വാങ്ങുമ്പോഴാകുന്നു അറസ്റ്റ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here