ആര്‍ദ്രന്‍, ഹൃദ്യന്‍; അമ്മതൊട്ടിലില്‍ ഇരട്ട ആണ്‍കുട്ടികള്‍
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ ഇരട്ട ആണ്‍കുട്ടികളെ ലഭിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് പത്ത് ദിവസം മാത്രം പ്രായമുള്ള ഇരട്ട ആണ്‍കുട്ടികള്‍ അതിഥികളായി എത്തിയത്. 6 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമ്മതൊട്ടിലില്‍ ഇരട്ട കുഞ്ഞുങ്ങളെ ലഭിക്കുന്നത്. ഇതിനു മുന്‍പ് 2018 ലാണ് ഇരട്ടകുട്ടികളെ ലഭിച്ചത്. വെള്ളിയാഴ്ച രാത്രി 9.30-ന് ഒന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനേയും അമ്മതൊട്ടിലില്‍ ലഭിച്ചിരുന്നു.
ഇരട്ട ആണ്‍കുട്ടികള്‍ക്ക് ആര്‍ദ്രന്‍, ഹൃദ്യന്‍ എന്നും പെണ്‍കുട്ടിക്ക് രക്ഷിത എന്നും ശിശുക്ഷേമസമിതി പേരിട്ടു. തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ഇതുവരെയായി 604 കുട്ടികളാണ് പരിചരണത്തിനായി എത്തിയത്. ദത്തെടുക്കല്‍ കേന്ദ്രത്തില്‍ ബീപ് സന്ദേശം എത്തിയ ഉടന്‍ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരും ആയമാരും കുഞ്ഞുങ്ങളെ എടുക്കുകയായിരുന്നു. തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ പരിശോധന നടത്തി. കുരുന്നുകള്‍ ഇപ്പോള്‍ സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തില്‍ പരിചരണത്തിലാണ്.
കുട്ടികളുടെ ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടതിനാല്‍ അവകാശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ശിശുക്ഷേമ സമിതിയുമായി അടിയന്തരമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ ആറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here