പ്രമോദ് കോട്ടൂളി പണം വാങ്ങിയിട്ടില്ലെന്ന് പരാതിക്കാരന്‍; പണം വാങ്ങിയെന്ന പരാതി ആര്‍ക്കും നല്‍കിയിട്ടില്ലെന്നും ശ്രീജിത്ത്
പിഎസ്‌സി അംഗത്വം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പ്രമോദ് കോട്ടൂളി പണം വാങ്ങിയിട്ടില്ലെന്ന് പരാതിക്കാരനും വ്യാപാരിയുമായ ശ്രീജിത്ത്. പ്രമോദ് സുഹൃത്താണ്. അല്ലാതെ യാതൊരു പണമിടപാടും നടത്തിയിട്ടില്ല. പണം വാങ്ങി എന്നൊരു പരാതി ആര്‍ക്കും കൊടുത്തിട്ടില്ലെന്നും ശ്രീജിത്ത് പറഞ്ഞു. വിവാദത്തില്‍ തന്റെ പേര് എങ്ങനെ വന്നു എന്നറിയില്ല. നാട്ടില്‍ എത്തിയാല്‍ ഉടന്‍ പ്രമോദിനോട് സംസാരിക്കുമെന്നും ശ്രീജിത്ത് പ്രതികരിച്ചു.
ഇതോടെ കോഴ ആരോപണത്തില്‍ വലിയ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. കോഴ വിവാദത്തിന്റെ പേരിലാണ് സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളിയെ പാര്‍ട്ടി പുറത്താക്കിയത്. എന്നാല്‍ ഇക്കാര്യം പറയാതെ പാര്‍ട്ടിയുടെ സല്‍പ്പേര് കളങ്കപ്പെടുത്തി എന്ന് ആരോപിച്ചായിരുന്നു പുറത്താക്കിയത്. തീരുമാനം വന്നതിനു പിന്നാലെ പ്രമോദ് അമ്മയേയും മകനേയും കൂട്ടി ശ്രീജിത്തിന്റെ വീടിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ആര്‍ക്ക് പണം നല്‍കി, എപ്പോള്‍ നല്‍കി എന്നിവയില്‍ വ്യക്തത തേടിയായിരുന്നു പ്രതിഷേധം. ഇതിനു പിന്നാലെയാണ് പണം നല്‍കിയിട്ടില്ലെന്ന പ്രതികരണം പരാതിക്കാരനില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here