ദിവസവും വായിക്കാവുന്ന ട്വീറ്റുകളുടെ എണ്ണത്തിന് താൽക്കാലിക പരിധി നിശ്ചയിച്ച് ട്വിറ്റർ

ഉപയോക്താക്കൾക്ക് ഓരോ ദിവസവും വായിക്കാൻ കഴിയുന്ന ട്വീറ്റുകളുടെ എണ്ണത്തിൽ വ്യത്യാസം വരുത്തി ട്വിറ്റർ. വെരിഫൈ ചെയ്ത അക്കൗണ്ടുകൾക്ക് ഒരു ദിവസം 6,000 പോസ്റ്റുകൾ വരെ വായിക്കാം. വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകൾക്ക് ഒരു ദിവസം 600 പോസ്റ്റുകളായി പരിമിതപ്പെടുത്തി. പുതിയതായി വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകൾക്ക് 300 പോസ്റ്റുകൾ വരെ വായിക്കാം. വെരിഫൈ ചെയ്ത ഉപയോക്താക്കൾക്ക് പ്രതിദിനം 8,000 പോസ്റ്റുകളായും വെരിഫൈ ചെയ്യാത്തവർക്ക് പ്രതിദിനം 800 പോസ്റ്റുകളായും പുതിയതായി വെരിഫൈ ചെയ്യാത്ത ഉപയോക്താക്കൾക്ക് പ്രതിദിനം 400 പോസ്റ്റുകളായും വർധിപ്പിക്കുമെന്ന് മസ്‌ക് ട്വിറ്റിൽ പറയുന്നുണ്ട്.

ട്വിറ്ററിലെ തകരാറിനെകുറിച്ചുള്ള ഉപയോക്താക്കളുടെ ട്വീറ്റിനെ തുടർന്നാണ് പ്രതികരണം. ഈ പ്രഖ്യാപനത്തിൽ ഭൂരിപക്ഷം ഉപയോക്താക്കളും തൃപ്തരല്ല. ഡാറ്റാ സ്ക്രാപ്പിങ്ങും സിസ്റ്റത്തിലെ കൃത്രിമത്വവും തടയാനാണ് ഈ താൽക്കാലിക പരിധി നിശ്ചയിക്കുന്നത്. അതേസമയം സിസ്റ്റത്തിലെ കൃത്രിമത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് അദ്ദേഹം വിശദീകരിച്ചില്ല.

ഒരു വെബ് സൈറ്റിൽ നിന്ന് ഇംപോർട്ട് ചെയ്ത് മറ്റൊരു പ്രോഗ്രാമിനായി ഉപയോഗിക്കുന്നതാണ് ഡാറ്റാ സ്ക്രാപ്പിങ് എന്ന് അദ്ദേഹം വിശദീകരിക്കുന്നു. നൂറോളം ഓർഗനൈസേഷനുകൾ, ഒരുപക്ഷേ കൂടുതൽ, ട്വിറ്റർ ഡാറ്റ സ്‌ക്രാപ്പ് ചെയ്യുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ഇത് ഉപയോക്തൃ അനുഭവത്തെ മോശമായി സ്വാധീനിക്കുന്നു എന്നും മസ്ക് കൂട്ടിച്ചേർക്കുന്നു.

കമ്പനിയുടെ ബിസിനസ് പുനരുജ്ജീവിപ്പിക്കുക എന്ന ഉദ്ദേശത്തോടെ വീഡിയോ, ക്രിയേറ്റർ, കൊമേഴ്‌സ് പങ്കാളിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പദ്ധതികൾ കഴിഞ്ഞ മാസം ട്വിറ്റർ പ്രഖ്യാപിച്ചിരുന്നു. ഇതിൽ ട്വിറ്റർ ബ്ലൂ വരിക്കാർക്ക് രണ്ട് മണിക്കൂർ വരെ വീഡിയോകൾ അപ്‌ലോഡ് ചെയ്യാനാകുന്ന ഓപ്ഷൻ ശ്രദ്ധിക്കപ്പെട്ടതാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top